'ആത്മ നാഥാ കരുണാമയാ' ക്രിസ്തീയ ഭക്തിഗാനവുമായി യേശുദാസ്

രു നീണ്ട ഇടവേളക്കുശേഷം യേശുദാസ് ആലപിച്ച ക്രിസ്ത്യൻ ഭക്തി​ ​ഗാനം പുറത്തിറങ്ങി. ആലപ്പി അഷറഫ് സംവിധാനം ചെയ്യുന്ന 'അടിയന്തരാവസ്ഥ കാലത്തെ അനുരാഗം' എന്ന ചിത്രത്തിന് വേണ്ടിയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

'ആത്മ നാഥാ കരുണാമയാ' എന്നു തുടങ്ങുന്ന മനോഹരമായ ഗാനമാണ് യേശുദാസ് ചിത്രത്തിൽ ആലപിച്ചിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് ​ഗാനം ശ്രദ്ധനേടിയിരിക്കുകയാണ്.  ചിത്രത്തിൽ ശ്രേയ ഘോഷാലും ഒരു ക്രിസ്തീയ ഭക്തിഗാനം ആലപിച്ചിട്ടുണ്ട്.

അടിയന്തരാവസ്ഥക്കാലത്തെ പരിമിതികളിൽ നിന്നുകൊണ്ടുള്ള ഒരു പ്രണയകഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഒലിവ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കുര്യച്ചൻ വാളക്കുഴി, ടൈറ്റസ് ആറ്റിങ്ങൽ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ചിത്രം ഡിസംബർ 29-ന് തിയറ്ററുകളിലെത്തും. ക്ലാഫിലിംസ് ത്രൂ കെ. സ്റ്റുഡിയോസാണ് ഈ ചിത്രം പ്രദർശനത്തിക്കുന്നത്. പി.ആർ.ഒ-വാഴൂർ ജോസ്.


Full View


Tags:    
News Summary - Adiyantharavasthakalathe Anuragam movie KJ Yesudas's Aathmanadha Karunamaya Video Song out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.