അന്തരിച്ച ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്ന് ആദരാഞ്ജലി അർപ്പിച്ച് ഗായിക കെ.എസ്. ചിത്ര. 'അവസാനിക്കുന്നത് ഒരു യുഗമാണ്. സംഗീതം ഇനി പഴയ പോലെയാകില്ല. ലോകവും ഇനി മുമ്പത്തെ പോലെയാകില്ല. എന്നെ ഒരു മികച്ച ഗായികയാക്കാനുള്ള അദ്ദേഹത്തിൻെറ മാർഗദർശനത്തിന് നന്ദി പറയാൻ വാക്കുകൾ മതിയാകില്ല.
നിങ്ങളുടെ മഹത്തായ സാന്നിധ്യവും കൃപയുമില്ലാത്ത ഒരു സംഗീതകച്ചേരിയെക്കുറിച്ച് ചിന്തിക്കാൻ കഴിയില്ല. സാവിത്രി അമ്മ, ചരൺ പല്ലവി, മറ്റു കുടുംബാംഗങ്ങൾ എന്നിവർക്ക് അനുശോചനവും പ്രാർത്ഥനയും. പ്രണാമം' -കെ.എസ്. ചിത്ര ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.