ആ ഗാനം അനുമാലിക്​ 'കോപ്പിയടിച്ചത്​' ഇസ്രയേലിൽ നിന്ന്​; പിടിക്കപ്പെട്ടത്​​ ഒളിമ്പിക്​സിനിടെ

ന്യൂഡൽഹി: ഇസ്രയേൽ ദേശീയഗാനം കോപ്പിയടിച്ചുവെന്നാരോപിച്ച്​ ഗായകനും പ്രശസ്​ത സംഗീത സംവിധായകനുമായ അനു മാലിക്കിനെതിരെ ട്വിറ്ററിൽ ട്രോൾ മഴ. 1996ൽ പുറത്തിറങ്ങിയ അജയ്​ ദേവ്​ഗൻ ചിത്രമായ 'ദിൽജലേ' എന്ന ചിത്രത്തിലേ 'മേര മുൽക്​ മേരാ ദേശ്'​ എന്ന ഗാനത്തിന്‍റെ സംഗീതം ഇസ്രയേലിന്‍റെ ദേശീയ ഗാനമായ ഹാതിക്വയുടെ കോപ്പിയാണെന്നാണ്​ ട്വിറ്ററാറ്റി കണ്ടെത്തിയത്​.

ജിംനാസ്റ്റായ ആർടെം ഡോൽഗോപ്യാറ്റ്​ സ്വർണ മെഡൽ നേടിയ വേളയിൽ ടോക്യോ ഒളിമ്പിക്​സ്​ വേദിയിൽ ഇസ്രയേലി ദേശീയ ഗാനം മുഴങ്ങിയിരുന്നു. ഇത്​ നെറ്റിസൺസിന്‍റെ ശ്രദ്ധയിൽ പെട്ടതോടെയാണ്​ 60കാരനായ സംഗീത സംവിധായകന്‍റെ 'കോപ്പിയടി' പിടിക്കപ്പെട്ടത്​.

ഇതോടെ ഒളിമ്പിക്​ വേദിയി​ലെ ഇസ്രയേലി ദേശീയ ഗാനത്തിന്‍റെ വിഡിയോ വൈറലായി. പാട്ട്​ മോഷണത്തിന്​ മുമ്പും ട്രോളുകൾ ഏറ്റുവാങ്ങിയ അനു മാലിക്​ ഒരു രാജ്യത്തിന്‍റെ ദേശീയ ഗാനം വരെ അടിച്ചുമാറ്റിയെന്ന സത്യം ട്രോളൻമാർ ഏറ്റുപിടിച്ചു.

19ാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഹാത്വിക 1948ലാണ്​ ഇസ്രയേലിന്‍റെ ദേശീയ ഗാനമായി അംഗീകരിച്ചത്​. 40 വർഷമായി സംഗീത രംഗത്തുള്ള അനു മാലികിന്​ 2000ത്തിൽ 'റെഫ്യൂജി' എന്ന ചിത്രത്തിന്​ മികച്ച സംഗീത സംവിധായകനുള്ള അവാർഡ്​ ലഭിച്ചിരുന്നു. ഇതിന്​ മുമ്പും മറ്റ്​ സംഗീതജ്ഞരുടെ ഗാനങ്ങൾ അടിച്ച്​ മാറ്റിയതിന്​ അനു മാലിക്​ വിമർശനങ്ങൾ നേരിട്ടിരുന്നു.

ദിൽ മേര ചുരായ കോൻ (1995) എന്ന ഗാനം വാമിന്‍റെ ലാസ്റ്റ്​ ക്രിസ്​മസ്​ എന്ന ഗാനത്തിന്‍റെ കോപ്പിയടിയാണെന്നായിരുന്നു വിമർശനം. ഇതേപോലെ ഇഷ്​ഖിലെ 'നീന്ദ്​ ചുരായി മേരി' എന്ന ഗാനം ലീനിയറിന്‍റെ 'സെൻഡിങ്​ ആൾ മൈ ലവ്'​ എന്ന ഗാനവും 'നഷ യേ പ്യാർ കാ നഷ' ടോ​ട്ടോ കുടുഗ്​നോയുടെ ലിൽടാലിയാനോയുടെയും പകർപ്പാണെന്നും ആരോപണങ്ങൾ നേരിട്ടു.

അജ്​നബി, അശോക, മേം പ്രേം കി ദീവാനി ഹൂ, ടാ​ങ്കോ ചാർലി, മേം ഖിലാഡി തു അനാരി എന്നീ ചിത്രങ്ങളിലേതടക്കം ഹിറ്റ്​ ഗാനങ്ങൾക്ക്​ സംഗീതം പകർന്ന അനു മാലിക്​ നിരവധി അവാർഡുകളും സ്വന്തമാക്കി. അനു മാലികിനെതിരെ ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട പ്രാധന ട്രോളുകൾ താഴെ:









Tags:    
News Summary - Anu Malik trolled On Twitter For Copying Israeli National Anthem In 1996 film Diljale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.