ബോളിവുഡിലെ ഏറ്റവും മധുരതരമായ സ്വരങ്ങളിലൊന്നായ അരിജിത് സിങിനെ കേൾക്കാൻ ദുബൈക്കാർക്ക് വീണ്ടും അവസരം. ഫെബ്രുവരി നാലിന് കൊക്ക കോള അരീനയിലാണ് സംഗീത നിശ.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നതെങ്കിലും അരിജിതിനും ഭാര്യക്കും കോവിഡ് പോസിറ്റീവായതോടെ തീയതി മാറ്റുകയായിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ അബൂദബി ഇത്തിഹാദ് അരീനയിലും അരിജിത് സിങ് തകർത്തുവാരിയിരുന്നു. നിറസദസിലായിരുന്നു പരിപാടി.
ലേറ്റസ്റ്റ് ഹിറ്റായ 'അഗർ തും സാത് ഹോ' കേൾക്കാൻ വേണ്ടി മാത്രം ടിക്കറ്റെടുക്കുന്നവരുണ്ട്. നേരത്തെ ടിക്കറ്റെടുത്തവരുടെ ടിക്കറ്റ് ഫെബ്രുവരി നാലിലേക്ക് മാറ്റി നൽകിയിട്ടുണ്ട്. പുതിയ തീയതിയിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് റീ ഫണ്ട് നൽകുകയും ചെയ്തിരുന്നു. 250 ദിർഹം മുതൽ 20,000 ദിർഹം വരെയാണ് ടിക്കറ്റ് നിരക്ക്.
dubai.platinumlist.net എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം. രാത്രി ഏഴ് മുതലാണ് പരിപാടി. പി.സി.ആർ പരിശോധന ഫലം നിർബന്ധമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.