ഗായകൻ അർജിത്​ സിങ്ങി​െൻറ മാതാവ്​ അന്തരിച്ചു

മുംബൈ: പ്രശസ്​ത ഗായകൻ അർജിത് സിങ്ങി​െൻറ മാതാവ് അതിഥി സിങ് (52) അന്തരിച്ചു. സെറിബ്രൽ സ്​ട്രോക്കിനെ തുടർന്ന്​ കൊൽക്കത്തയിലെ ധാകൂരിയയിലുള്ള സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കോവിഡ് സ്ഥിരീകരിച്ച്​ ഗുരുതരാവസ്ഥയിലായ അതിഥി സിങ്ങിനെ കഴിഞ്ഞ മാസമായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ദിവസങ്ങൾക്ക് മുൻപ് കോവിഡ് നെഗറ്റീവായിരുന്നെങ്കിലും സ്​ട്രോക്കിനെ തുടർന്നുള്ള സങ്കീർണതകൾ കാരണം ആശുപത്രിയിൽ തന്നെ തുടരുകയായിരുന്നു. ഇന്നലെ രാത്രി 11 മണിക്കാണ്​ മരണം സംഭവിച്ചത്​.

നടി സ്വാസ്തിക മുഖർജിയും ചലച്ചിത്ര നിർമാതാവ് ശ്രീജിത് മുഖർജിയുമാണ് അർജിത് സിങ്ങി​െൻറ മാതാവിനെ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. അതിഥി സിങ്ങിന് രക്തം ആവശ്യപ്പെട്ടായിരുന്നു സമൂഹമാധ്യമങ്ങളിൽ ഇവർ പോസ്റ്റ് ചെയ്തത്. 

Tags:    
News Summary - Arijit Singhs Mother Dies Due To Cerebral Stroke

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.