ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മ 'സിഗ്നേച്ചർ' എന്ന ചിത്രത്തിൽ പാടിയ ഗാനം 'അട്ടപ്പാടി സോങ്ങ്' നടൻ ദിലീപ് പുറത്തു വിട്ടു. ഊര് മൂപ്പൻ തങ്കരാജ് മാഷാണ് രചനയും സംഗീത സംവിധാനവും നിർവഹിച്ചത്.
എറണാകുളത്ത് നടന്ന ചടങ്ങിൽ നഞ്ചിയമ്മ, സംവിധായകൻ മനോജ് പാലോടൻ, തിരക്കഥാകൃത്ത് ഫാദർ ബാബു തട്ടിൽ സി.എം.ഐ, അരുൺ ഗോപി, മ്യൂസിക് ഡയറക്ടർ സുമേഷ് പരമേശ്വർ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു. നഞ്ചിയമ്മയെ അരുൺ ഗോപിയും ദിലീപും ചേർന്ന് പൊന്നാടയണിയിച്ചു. നഞ്ചിയമ്മയെ പ്രത്യേകം അഭിനന്ദിച്ച ദിലീപ്, വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ടാണിതെന്ന് പറഞ്ഞു.
കാർത്തിക് രാമകൃഷ്ണൻ, ടിനി ടോം, ആൽഫി പഞ്ഞിക്കാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന 'സിഗ്നേച്ചർ' 18ന് തീയറ്ററുകളിലെത്തും. പ്രണയവും പ്രതികാരവും അട്ടപ്പാടിയുടെ ജീവിതവുമായി ഇഴ ചേർത്ത് കഥ പറയുന്ന ചിത്രത്തിൽ ബാലചന്ദ്രൻ ചുള്ളിക്കാട്, ചെമ്പിൽ അശോകൻ, ഷാജു ശ്രീധർ, നിഖിൽ, സുനിൽ, അഖില എന്നിവർക്കൊപ്പം മുപ്പതോളം ഗോത്രവർഗക്കാരും അഭിനയിക്കുന്നുണ്ട്.
സാഞ്ചോസ് ക്രിയേഷൻസിന്റെ ബാനറിൽ ലിബിൻ പോൾ അക്കര, ജെസ്സി ജോർജ്ജ്, അരുൺ വർഗീസ് തട്ടിൽ എന്നിവർ നിർമിച്ച 'സിഗ്നേച്ചറി'ന്റെ കഥ - തിരക്കഥ - സംഭാഷണം ഫാദർ ബാബു തട്ടിൽ സി.എം.ഐ നിർവഹിച്ചിരിക്കുന്നു. ഛായാഗ്രഹണം-എസ്. ലോവൽ, എഡിറ്റിങ്-സിയാൻ ശ്രീകാന്ത്, പ്രൊഡക്ഷൻ ഡിസൈനർ-നോബിൾ ജേക്കബ്, സംഗീതം-സുമേഷ് പരമേശ്വരൻ, ക്രീയേറ്റീവ് ഡയറക്ടർ-നിസാർ മുഹമ്മദ്, ആർട്ട് ഡയറക്ടർ-അജയ് അമ്പലത്തറ, മേക്കപ്പ്-പ്രദീപ് രംഗൻ, വസ്ത്രാലങ്കാരം-സുജിത് മട്ടന്നൂർ, ഗാനരചന-സന്തോഷ് വർമ്മ, തങ്കരാജ് മൂപ്പൻ, സിജിൽ കൊടുങ്ങല്ലൂർ, പി.ആർ.ഒ-എ.എസ്. ദിനേശ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.