ഇറാനിയൻ പ്രക്ഷോഭഗാനത്തിന് ഗ്രാമി

ലോസ്ആഞ്ജലസ്: ഇറാനിലെ സർക്കാർവിരുദ്ധ പ്രക്ഷോഭകരുടെ വിപ്ലവഗാനമായി മാറി ‘ബരായെ’ക്ക് ഗ്രാമി അവാർഡ്. ഷെർവിൻ ഹാജിപൂറിന്റെ ഈ ഗാനം സാമൂഹികമാറ്റത്തിനുള്ള പുതിയ ഗാനം വിഭാഗത്തിലാണ് പുരസ്കാരം നേടിയത്.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭാര്യ ജില്ലി ബൈഡനാണ് അവാർഡ് പ്രഖ്യാപിച്ചത്.

ഇരുണ്ട മുറിയിലിരുന്ന് കണ്ണീരോടെയാണ് ഹാജിപൂർ ഓൺലൈൻ മുഖേന അവാർഡ് പ്രഖ്യാപനം വീക്ഷിച്ചത്. ‘തെരുവുകളിൽ നൃത്തം ചെയ്യൂ’ എന്ന് തുടങ്ങുന്ന ഗാനം ഇറാനിലെ ആയിരക്കണക്കിന് യുവാക്കളാണ് ഏറ്റെടുത്തിരുന്നത്.

അതേസമയം, ഷെർവിൻ ഹാജിപൂറിനെതിരെ ഇറാനിയൻ പൊലീസ് കുറ്റം ചുമത്തിയിട്ടുണ്ട്.

ഭരണകൂടത്തിനെതിരായ ഗൂഢാലോചന, അക്രമത്തിന് പ്രേരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഷെർവിനെതിരെ ചുമത്തിയിട്ടുള്ളത്. 

Tags:    
News Summary - ‘Baraye,’ the Anthem of Iran’s Protest Movement, Wins a Grammy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.