ഷാ​ർ​ജ എ​ക്സ്പോ സെ​ന്‍റ​റി​ലെ ബാ​ൾ റൂ​മി​ൽ ഇളയരാജ സദസ്യരുമായി

സംവദിക്കുന്നു

മലയാളത്തിൽ സംഗീതം നിർവഹിക്കാത്തത്​ വിളിക്കാഞ്ഞതിനാൽ -ഇളയരാജ​

ഷാർജ: മലയാളത്തിൽ സംഗീത സംവിധാനം നിർവഹിക്കാത്തത്​ ആരും വിളിക്കാത്തത്​ കൊണ്ടാണെന്ന്​ സംഗീത ഇതിഹാസം ഇളയരാജ. പുതുതലമുറ സംവിധായകർക്ക്​ തന്നെ വിളിക്കാൻ പേടിയുള്ളത്​ പോലെയാണ്​ തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ പ​ങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമങ്ങളോട്​ പ്രതികരിക്കുകയായിരുന്നു.

‘‘സം​ഗീ​ത​മെ​നി​ക്ക് ഉ​യി​രാ​ണ്. കാ​ര​ണം, സം​ഗീ​തം അ​ന​ന്ത​മാ​ണ്. എ​ന്നാ​ൽ, യാ​ത്ര അ​ങ്ങ​നെ​യ​ല്ല. അ​തി​ന് തു​ട​ക്ക​വും ഒ​ടു​ക്ക​വു​മു​ണ്ട്. സം​ഗീ​ത​മെ​ന്നും അ​ന​ശ്വ​ര​മാ​യി നി​ല​നി​ൽ​ക്കും’’.

ഷാ​ർ​ജ എ​ക്സ്പോ സെ​ന്‍റ​റി​ലെ ബാ​ൾ റൂ​മി​ൽ തി​ങ്ങി​നി​റ​ഞ്ഞ സം​ഗീ​ത​പ്രേ​മി​ക​ളു​ടെ ക​ര​ഘോ​ഷം അ​വി​ടെ തു​ട​ങ്ങു​ക​യാ​യി​രു​ന്നു. ‘ഇ​ള​യ​രാ​ജ​യു​ടെ സം​ഗീ​ത യാ​ത്ര’ എ​ന്ന ത​ല​ക്കെ​ട്ടി​ന് മ​റു​പ​ടി പ​റ​ഞ്ഞാ​ണ് ഇ​ന്ത്യ​ൻ ഇ​തി​ഹാ​സം സ​ദ​സ്സി​നെ ആ​ദ്യം കൈ​യി​ലെ​ടു​ത്ത​ത്. രാ​ത്രി എ​ട്ട​ര​യോ​ടെ ആ​രം​ഭി​ച്ച സം​ഗീ​ത സം​സാ​ര​വും വി​ശേ​ഷ​ങ്ങ​ളും മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ടു.

പ്രാ​യ​ത്തി​ന്‍റേ​താ​യ ഒ​രു പ്ര​യാ​സ​വു​മി​ല്ലാ​തെ​യാ​ണ് ഷാ​ർ​ജ രാ​ജ്യാ​ന്ത​ര പു​സ്ത​ക​മേ​ള​യി​ൽ ആ​സ്വാ​ദ​ക​രു​മാ​യി സം​വ​ദി​ക്കാ​ൻ ഇ​തി​ഹാ​സം മ​ണി​ക്കൂ​റു​ക​ൾ ചെ​ല​വ​ഴി​ച്ച​ത്. പ​രി​പാ​ടി​യി​ൽ അ​മ്പ​താ​ണ്ട് പി​ന്നി​ടു​ന്ന ത​ന്‍റെ സം​ഗീ​ത സ​പ​ര്യ​യെ​ക്കു​റി​ച്ച് ഇ​ള​യ​രാ​ജ മ​ന​സ്സ് തു​റ​ന്ന് സം​സാ​രി​ച്ചു. ഈ ​വ​ർ​ഷ​ത്തെ പു​സ്ത​ക​മേ​ള​യി​ൽ ആ​സ്വാ​ദ​ക​രു​ടെ പ​ങ്കാ​ളി​ത്തം കൊ​ണ്ടും അ​തി​ഥി​യു​ടെ വി​സ്മ​യ​ക​ര​മാ​യ പ്ര​തി​ഭ കൊ​ണ്ടും സ​മാ​ന​ത​ക​ളി​ല്ലാ​ത്ത അ​നു​ഭ​വ​മാ​ണ് ഇ​ള​യ​രാ​ജ​ക്കൊ​പ്പ​മു​ള്ള സം​ഗീ​ത സാ​ന്ദ്ര​മാ​യ ര​ണ്ട് മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ല​ഭി​ച്ച​ത്.

സം​ഗീ​ത​ജീ​വി​ത​ത്തി​ലെ ക്രി​യാ​ത്മ​ക ത​ല​ങ്ങ​ൾ, സം​ഗീ​ത​ത്തി​ലൂ​ടെ​യു​ള്ള വ​ള​ർ​ച്ച, ഇ​ന്ത്യ​ൻ സം​ഗീ​ത​ലോ​ക​ത്ത് സൃ​ഷ്ടി​ച്ച മാ​സ്മ​രി​ക​ത എ​ന്നി​വ​യെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം ശ്രോ​താ​ക്ക​ളോ​ട് സം​വ​ദി​ച്ചു. ശ്രോ​താ​ക്ക​ൾ​ക്ക് ഇ​ള​യ​രാ​ജ​യോ​ട് ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കാ​നും അ​വ​സ​രം ന​ൽ​കി​യി​രു​ന്നു.

പ​രി​പാ​ടി​ക്ക് ശേ​ഷം ഇ​ള​യ​രാ​ജ എ​ഴു​തി​യ പു​സ്ത​കം വാ​ങ്ങാ​നു​ള്ള സൗ​ക​ര്യ​വും അ​ധി​കൃ​ത​ർ ഒ​രു​ക്കി​യി​രു​ന്നു.

ഒ​മ്പ​ത് ഭാ​ഷ​ക​ളി​ലാ​യി 1428 സി​നി​മ​ക​ൾ​ക്ക് സം​ഗീ​തം പ​ക​ർ​ന്ന ഏ​ക സം​ഗീ​ത​ജ്ഞ​ൻ എ​ന്ന ലോ​ക റെ​ക്കോ​ഡ് ഇ​ള​യ​രാ​ജ​ക്ക് സ്വ​ന്ത​മാ​ണ്. 8500 ഗാ​ന​ങ്ങ​ൾ​ക്ക് ഈ​ണം പ​ക​ർ​ന്ന ഇ​ള​യ​രാ​ജ 20,000ത്തി​ല​ധി​കം ക​ച്ചേ​രി​ക​ൾ ഇ​തു​വ​രെ ന​ട​ത്തി​യി​ട്ടു​ണ്ട്. മി​ക​ച്ച സം​ഗീ​ത സം​വി​ധാ​യ​ക​നു​ള്ള നി​ര​വ​ധി കേ​ന്ദ്ര -സം​സ്ഥാ​ന അ​വാ​ർ​ഡു​ക​ൾ നേ​ടി​യ ഇ​ള​യ​രാ​ജ​യെ 2018ൽ ​രാ​ഷ്ട്രം പ​ദ്മ​വി​ഭൂ​ഷ​ൺ ന​ൽ​കി ആ​ദ​രി​ച്ചു.

ശാ​സ്ത്രീ​യ സം​ഗീ​ത​ത്തി​ന് പു​തി​യ ഭാ​വു​ക​ത്വം ന​ൽ​കി​യ ക​ർ​ണാ​ടി​ക് സം​ഗീ​ത​ജ്ഞ​ൻ സ​ഞ്ജ​യ് സു​ബ്ര​ഹ്മ​ണ്യ​നാ​ണ് സം​വാ​ദ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. 2015ൽ ​മ​ദ്രാ​സ് സം​ഗീ​ത അ​ക്കാ​ദ​മി​യു​ടെ ‘സം​ഗീ​ത ക​ലാ​നി​ധി പ​ട്ടം’ നേ​ടി​യ സം​ഗീ​ത​പ്ര​തി​ഭ​യാ​ണ് സ​ഞ്ജ​യ് സു​ബ്ര​ഹ്മ​ണ്യം.

Tags:    
News Summary - Ilayaraja is not doing music in Malayalam because he is not called

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.