12 കോടിയിലേറെ​ മനസ്സുകളിലലിഞ്ഞ്​ 'ബട്ടർ'; യൂട്യൂബിൽ തരംഗമായി മ്യൂസിക്​ വിഡിയോ

ലോകമെമ്പാടുമുള്ള സംഗീതപ്രേമികളുടെ മനസ്സ്​ അതിവേഗം കീഴടക്കി കുതിക്കുകയാണ്​ ദക്ഷിണ കൊറിയൻ സൂപ്പർ പോപ് ബാൻഡ് ബിടിഎസിന്‍റെ പുതിയ മ്യൂസിക്​ വിഡിയോ 'ബട്ടർ'. സകല റെക്കോർഡുകളും തകർത്താണ്​ യുട്യൂബിൽ 'ബട്ടർ' തരംഗമാകുന്നത്​​. 24 മണിക്കൂറിനുള്ളിൽ തന്നെ 12 കോടിയിലേറെ ആളുകൾ കണ്ട​ ഈ മ്യൂസിക്​ വിഡിയോ കുതിപ്പ്​ തുടരുകയാണ്​.

ആദ്യ 12 മിനിറ്റിൽ തന്നെ ഒരു കോടി ആളുകൾ കണ്ടെന്ന റെക്കോർഡുമായാണ്​ 'ബട്ടർ' ജൈത്രയാത്ര തുടങ്ങിയത്​. ഏറ്റവും വേഗത്തിൽ ഇത്രയധികം വ്യൂ നേടുന്ന ആദ്യ മ്യൂസിക് വിഡിയോ ആണിത്. വിഡിയോ പ്രീമിയറിനായി കാത്തിരുന്നത്​ തന്നെ 38 ലക്ഷത്തിലേറെ ആരാധകരാണ്​. കുറഞ്ഞ സമയത്തിൽ രണ്ടു കോടി വ്യൂ നേടുന്ന മ്യൂസിക് വിഡിയോ എന്ന റെക്കോർഡും 'ബട്ടർ' സ്വന്തമാക്കി. 54 മിനിറ്റ്​ കൊണ്ടാണ്​ രണ്ടുകോടി കടന്നത്​. ബിടിഎസിന്‍റെ പോയ വർഷത്തെ ഹിറ്റ്​ വിഡിയോ 'ഡൈനമൈറ്റ്' ഈ നേട്ടം കൈവരിച്ചത്​ ഒരു മണിക്കൂർ 14 മിനിറ്റിലാണ്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ പുറത്തിറക്കിയ 'ഡൈനമൈറ്റ്' ഇതുവരെ കണ്ടിരിക്കുന്നത്​ 108 കോടിയിലേറെ പേരാണ്​.

Full View

നായകനായ ആർഎം, ജിൻ, ഷുഗ, ജെ-ഹോപ്പ്, ജിമിൻ, വി, ജം ഗൂക്ക് എന്നിവരാണു ഏഴംഗ ബാന്‍ഡായ ബിടിഎസിലുള്ളത്​. അവരുടെ രണ്ടാമത്തെ ഇംഗ്ലീഷ്​ ഗാനമാണ്​ 'ബട്ടർ'. ആദ്യത്തെ ഇംഗ്ലീഷ്​ ഗാനം 'ഡൈനമൈറ്റ്' 2020 സെപ്റ്റംബറിൽ ബിൽബോർഡ് ഹോട് പട്ടികയിൽ ഒന്നാമതെത്തുകയും ഗ്രാമി നിർദേശങ്ങൾ നേടുകയും ചെയ്തെങ്കിലും പുരസ്കാരം കിട്ടിയില്ല. തിങ്കളാഴ്ച നടക്കുന്ന ബിൽബോര്‍ഡ് മ്യൂസിക് അവാർഡ്സിൽ 'ഡൈനമൈറ്റി'നു 4 നാമനിർദേശങ്ങളുണ്ട്. ഈ വേദിയിൽ 'ബട്ടറി'ന്‍റെ ലൈവ് പെർഫോമൻസിന് ഒരുങ്ങുകയാണ് ബിടിഎസ്​ സംഘം. 

Tags:    
News Summary - BTS ‘Butter’ sets a new record with 12 crore views within 24 hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.