ചെന്നൈ: കോവിഡ് ബാധിച്ച് അത്യാസന്ന നിലയിൽ കഴിയുന്ന ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യത്തിെൻറ (എസ്.പി.ബി) സുഖപ്രാപ്തിക്കായി വ്യാഴാഴ്ച ൈവകീട്ട് ആറിന് കൂട്ടപ്രാർഥന നടത്തി എസ്.പി.ബിയുടെ പാട്ടുകൾ വെക്കാൻ ആഹ്വാനം. സംവിധായകൻ ഭാരതിരാജയുടേതാണ് അഭ്യർഥന.
ഇളയരാജ, എ.ആർ.റഹ്മാൻ, രജനികാന്ത്, കമൽഹാസൻ, വൈരമുത്തു, മറ്റു നടീനടന്മാർ, സംവിധായകർ, നിർമാതാക്കൾ, തിയറ്റർ ഉടമകൾ, വിതരണക്കാർ, മാധ്യമ പ്രവർത്തകർ തുടങ്ങി ലക്ഷക്കണക്കിന് എസ്.പി.ബി ആരാധകരും അതാതിടങ്ങളിൽ കൂട്ടപ്രാർഥനയിൽ പങ്കുചേരും. മുൻ മുഖ്യമന്ത്രി എം.ജി.ആർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സമയത്തും ഇത്തരം കൂട്ടപ്രാർഥനകൾ നടന്നതായി ഭാരതിരാജ പറഞ്ഞു.
എസ്.പി.ബിയെ ആഗസ്റ്റ് അഞ്ചിനാണ് ചെന്നൈ എം.ജി.എം ഹെൽത്ത് കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.