ദുൽഖർ ഇനി ബോളിവുഡിൽ പ്രണയിക്കും; 'ചുപ്' എന്ന ചിത്രത്തിലെ വിഡിയോ ഗാനം പുറത്ത്

സൂപ്പർതാരം ദുൽഖർ സൽമാൻ നായകനാകുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് 'ചുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്'. പ്രശസ്ത സംവിധായകൻ ആർ. ബൽകി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സണ്ണി ഡിയോളും പൂജ ബട്ടും ശ്രേയ ധന്വന്ദരിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലർ വലിയ ഹിറ്റായി മാറിയിരുന്നു.

എന്നാൽ, ചുപ്പിലെ 'ഗയ ഗയ ഗയ' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വിഡിയോയും പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ദുൽഖറും നായിക ശ്രേയയും തമ്മിലുള്ള പ്രണയ രംഗങ്ങളും സിനിമയിലെ മറ്റ് പ്രധാന രംഗങ്ങളും വിഡിയോയിൽ ഉൾപ്പെടുന്നുണ്ട്. അമിത് ത്രിവേദി സംഗീത സംവിധാനം നിർവഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് രുപാലി മോഘയും ശാശ്വദ് സിങും ചേർന്നാണ്.

റൊമാന്റിക് സൈക്കോപാത്ത് ത്രില്ലറായി ഒരുങ്ങുന്ന 'ചുപ്' സെപ്റ്റംബര്‍ 23ന് ലോകവ്യാപകമായി റിലീസ് ചെയ്യും. പ്രശസ്ത ഹിന്ദി ചലച്ചിത്രകാരന്‍ ഗുരു ദത്തിനുള്ള സമര്‍പ്പണമായി ഒരുങ്ങുന്ന ചിത്രമാണ് ചുപ്.

Full View


Tags:    
News Summary - Gaya Gaya Gaya Video song from Chup! Dulquer Salmaan Shreya Dhanwanthary R Balki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-11 05:06 GMT