വേടൻ 'ദാരിദ്ര്യത്തിന്റെ' ഇര; വേട്ടക്കാരൻ സവർണ്ണനെങ്കിൽ ഇളവുകൾ -ഹരീഷ് പേരടി

റാപ്പർ വേടൻ ലൈം​ഗിക ദാരിദ്ര്യം നിലനിൽക്കുന്ന സംസ്കാരത്തിന്റെ ഇരയാണെന്ന് നടൻ ഹരീഷ് പേരടി. വേട്ടക്കാരൻ സവർണനാണങ്കിൽ ഇവിടെ ഇപ്പോഴും ധാരാളം ഇളവുകൾ ഉണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

വേടനെയും സം​ഗീതസംവിധായകൻ വൈരമുത്തുവിനെയും ഉദ്ദരിച്ചാണ് ഹരീഷിന്റെ ഫേസ്ബുക്ക് കുറിപ്പ്. മൂന്നാം ലോക രാജ്യങ്ങളിലെ ലൈംഗിക ദാരിദ്ര്യം ഇനിയും വേണ്ടത്ര രീതിയിൽ ചർച്ച ചെയ്യപ്പെട്ടിട്ടില്ല. ലൈം​ഗിക സ്വാതന്ത്ര്യമുള്ള വികസിത രാജ്യങ്ങളിലേയും ലൈം​ഗിക ദാരിദ്ര്യമുള്ള മൂന്നാം ലോക രാജ്യങ്ങളിലേയും മീടൂവിന് രണ്ട് മാനങ്ങളുണ്ട് -പേരടി കുറിച്ചു

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

മൂന്നാം ലോക രാജ്യങ്ങളിലെ ലൈംഗിക ദാരിദ്ര്യം വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടിട്ടില്ല. ലൈംഗിക സ്വാതന്ത്ര്യമുള്ള തണുപ്പുള്ള ഒരു രാജ്യത്തെ മീടൂ ആരോപണം സ്വാതന്ത്ര്യത്തിൻ്റെ ഉറക്കെയുള്ള പ്രഖ്യാപനമായി മാറുന്നു. എന്നാൽ ലൈം​ഗിക ദാരിദ്ര്യമള്ള ഉഷ്ണ രാജ്യത്തെ മീടൂ ആരോപണങ്ങൾ ഇര വേട്ടക്കാരനെ ഉണ്ടാക്കുന്ന സ്വാതന്ത്ര്യ ലംഘനവും, കള്ളനെ ആൾ കൂട്ടം തല്ലി കൊല്ലുന്ന സദാചാരവും ആയി മാറുന്നു. ഭക്ഷണം മോഷ്ടിച്ചതിൻ്റെ പേരിൽ തല്ലി കൊന്ന മധുവും കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന വേടനും പട്ടിണിയുടെ ഇരകളാണ്. വേട്ടക്കാരൻ സവർണ്ണനാണെങ്കിൽ ഇവിടെ ഇപ്പോഴും ധാരാളം ഇളവുകളുണ്ട് എന്നത് മറ്റൊരു സത്യം...
വേടൻ്റെയും വൈരമുത്തുവിൻ്റെയും വ്യക്തി സ്വഭാവം നിങ്ങൾ നിയമപരമായി നേരിടുക..പക്ഷേ അവരുടെ പാട്ടുകൾ ഞങ്ങൾ കേട്ടുകൊണ്ടേയിരിക്കും. കുട്ടികൾ ഇല്ലാത്തതിൻ്റെ പേരിൽ ആദ്യ ഭാര്യയെ നിലനിർത്തി രണ്ടാമത് വിവാഹം കഴിച്ച പുരോഗമനവാദിയായ വയലാറിൻ്റെ പാട്ട് കേൾക്കുന്നതുപോലെ .

സംവിധായകന്‍ മുഹ്‌സിന്‍ പരാരിയുടെ 'ഫ്രം എ നേറ്റീവ് ഡോട്ടര്‍' എന്ന ആല്‍ബത്തിനായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കെയാണ് വേടനെതിരെ ലൈംഗിക ആരോപണം ഉയര്‍ന്നത്. ഇതേതുടർന്ന്​ മ്യൂസിക്​ വീഡിയോ പദ്ധതി നിർത്തിവയ്​ക്കുന്നതായി മുഹ്​സിൻ പറഞ്ഞിരുന്നു. 'ദി റൈറ്റിങ്​ കമ്പനി'യുടെ ബാനറിൽ നിർമിക്കുന്ന മലയാളം ഹിപ്പ്​ഹോപ്പ്​ ആൽബമാണ്​ ഫ്രം എ നേറ്റീവ്​ ഡോട്ടർ. ഇതിൽ പ്രധാന ഗായകനാണ്​ വേടൻ. വിഷയത്തില്‍ നീതിയുക്തമായ പരിഹാരം കാണുന്നതുവരെ മ്യൂസിക് വീഡിയോയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിര്‍ത്തിവെക്കുകയാണെന്നാണ് ആൽബം സംവിധായകൻകൂടിയായ മുഹ്​സിൻ പരാരി പറഞ്ഞത്. സംഭവത്തിൽ വ്യാപക വിമർശനം ഉയർന്നതോടെയാണ്​ ഖേദപ്രകടനവുമായി വേടൻ രംഗത്ത്​ എത്തിയത്​.

മാപ്പ് പറഞ്ഞ വേട​െൻറ ഇൻസ്​റ്റഗ്രാം പോസ്​റ്റ്​ നടി പാർവതി തിരുവോത്ത് ലൈക് ചെയ്തിരുന്നു. ഇത് വിവാദമായതിനെ തുടർന്ന് ലൈക്​ ചെയ്​തതിൽ ക്ഷമചോദിച്ച്​ പാർവതി രംഗത്തെത്തി​. വേട​െൻറ മാപ്പ്​ പറച്ചിൽ ആത്മാർഥതയുള്ളതല്ല എന്ന്​ ഇരകളിൽ ചിലർ തന്നെ പ്രതികരിച്ച സാഹചര്യത്തിലാണ്​ പാർവതിയുടെ മാപ്പ്​ പറച്ചിൽ. ഇതുസംബന്ധിച്ച വിശദീകരണ കുറിപ്പും​ പാർവതി ഇൻസ്​റ്റ​ഗ്രാമിൽ പങ്കുവച്ചു. 


Tags:    
News Summary - Rapper Vedan, Vedan, Hareesh Peradi, me too,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.