പെൺകരുത്ത്; അന്താരാഷ്ട്ര വനിതാ ദിനത്തിൽ 'ഹെർ' ചിത്രത്തിലെ ഗാനം പുറത്ത്

ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ' ഹെർ' എന്ന സിനിമയിലെ ആദ്യഗാനം പുറത്തിറങ്ങി.സ്ത്രീകളുടെ മുന്നേറാനുള്ള കരുത്തിനെ ആഘോഷിച്ചുകൊണ്ടുള്ള ' ഹെർ സ്റ്റോറി' എന്ന ഗാനമാണ് പുറത്തിറങ്ങിയത്. അൻവർ അലിയുടെ ചടുലമായ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ഗോവിന്ദ് വസന്തയും ആലപിച്ചിരിക്കുന്നത് സയനോര ഫിലിപ്പുമാണ്.

ഫ്രൈഡേ, ലോ പോയിന്റ് എന്നീ സിനിമകൾക്കു ശേഷം ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹെർ. ഉർവ്വശി, പാർവ്വതി തിരുവോത്ത്, ഐശ്വര്യ രാജേഷ്, രമ്യ നമ്പീശൻ, ലിജോമോൾ ജോസ്, പ്രതാപ് പോത്തൻ, ഗുരു സോമസുന്ദരം, രാജേഷ് മാധവൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എ.ടി സ്റ്റുഡിയോസിൻ്റെ ബാനറിൽ അനീഷ് എം തോമസ് നിർമ്മിക്കുന്ന  ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അർച്ചന വാസുദേവ് ആണ്. ജോഷി പടമാടനും, അർച്ചന വാസുദേവും ചേർന്നാണ് ചിത്രത്തിലെ മറ്റു ജനങ്ങൾക്കു വരികൾ എഴുതിയിരിക്കുന്നത്. ചന്ദ്രു സെൽവരാജാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ, കിരൺ ദാസ് എഡിറ്റിങ്.


Full View


Tags:    
News Summary - Her Malayalam Movie's Her Story Song Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.