കൊച്ചി: കേരളത്തിലെ കാമ്പസുകളെ ഇളക്കി മറിച്ച ഫാസിലിന്‍റെ സൂപ്പർഹിറ്റ് ചിത്രം 'അനിയത്തിപ്രാവി'ലെ ആരും കേൾക്കാത്ത പാട്ട് പങ്കുവെയ്ക്കുകയാണ് സംഗീത സംവിധായകൻ ഔസേപ്പച്ചൻ. അടുത്തിടെ അന്തരിച്ച കവിയും ഗാനരചയിതാവുമായ എസ്. രമേശൻ നായരോടുള്ള ആദരവിന്‍റെ സൂചകമായിട്ടാണ് ഔസേപ്പച്ചൻ ഈ ഗാനം പുറത്തുവിട്ടത്.
'അനിയത്തിപ്രാവി'നു വേണ്ടി എസ്. രമേശൻ നായർ എഴുതി ഔസേപ്പച്ചൻ സംഗീതം പകർന്ന് യേശുദാസും ചിത്രയും ആലപിച്ച പാട്ടാണിത്. എന്നാൽ ചിത്രത്തിന്‍റെ ക്ലൈമാക്സിന് മാറ്റം വന്നതോടെ 'തേങ്ങുമീ വീണയിൽ പാട്ടുറങ്ങും നേരം' എന്നുതുടങ്ങുന്ന ഈ പാട്ട് സിനിമയിൽ ഉപയോഗിച്ചില്ല. ഔസേപ്പച്ചന്‍റെ കയ്യിൽ ഇക്കാലമത്രയും ഭദ്രമായിരുന്ന ഈ ഗാനം രമേശൻ നായർ വിട വാങ്ങിയപ്പോൾ ഏറെ ആദരവോടെ സംഗീത പ്രേമികൾക്കായി പുറത്തുവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.