കൊച്ചി: 'ഹൃദയ'ത്തിലെ പാട്ടുകളിലൂടെ സംഗീതപ്രേമികളുടെ ഹൃദയം കീഴടക്കിയ ഹിഷാം അബ്ദുൽ വഹാബ് തെലുഗു സിനിമക്ക് സംഗീത സംവിധാനം നിർവഹിക്കുന്നു. വിജയ് ദേവെരകൊണ്ട നായകനായ ചിത്രത്തിലൂടെയാണ് ഹിഷാം ആദ്യമായി തെലുഗു സിനിമാലോകത്തിന്റെ ഭാഗമാകുന്നത്.
സാമന്ത പ്രഭുവാണ് ചിത്രത്തിലെ നായിക. ശിവ നിര്‍വാണയാണ് സംവിധായകൻ. 'പുഷ്പ' സിനിമയുടെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് ആണ് നിർമാണം. ഏപ്രിലില്‍ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ഹിഷാം അബ്ദുൽ വഹാബ് റിയാലിറ്റി ഷോകളിലൂടെയാണ് ശ്രദ്ധേയനായത്. 2015ൽ പുറത്തിറങ്ങിയ 'സാൾട്ട് മാംഗോ ട്രീ'യിലൂടെയാണ് സിനിമ സംഗീത സംവിധായകനായി അരങ്ങേറുന്നത്. പിന്നീട് കാപ്പുചീനോ, പ്രേതം ഉണ്ട് സൂക്ഷിക്കുക, മുഹബ്ബത്തിൻ കുഞ്ഞബ്ദുല്ല തുടങ്ങിയ സിനിമകളിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നു. പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത 'ഹൃദയ'ത്തിലെ 'ദർശനാ' അടക്കമുള്ള ഗാനങ്ങൾ വൻ ഹിറ്റായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.