കോഴിക്കോട്: പ്രശസ്ത ഗസൽ ഗായകൻ ഷഹബാസ് അമൻ പാടി അനശ്വരമാക്കിയ 'ആകാശമായവളേ...' എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ നിധീഷ് നടേരിയുടെ പുതിയ പ്രണയഗാനം 'ഹൃദയത്തിലെ ചോപ്പ്' വീഡിയോ ആൽബമാകുന്നു. കാവുംവട്ടം വാസുദേവൻ സംഗീതം നൽകിയ പ്രണയഗാനം കെ.കെ. നിഷാദാണ് ആലപിക്കുന്നത്. നാടക, ചലച്ചിത്ര നടൻ സുധി ബാലുശ്ശേരിയും ശ്രവ്യയുമാണ് മുഖ്യവേഷങ്ങളിൽ അഭിനയിക്കുന്നത്. കോഴിക്കോട് മീഞ്ചന്ത ആർട്സ് കോളജിലും കാരന്തൂരുമായി ചിത്രീകരണം പൂർത്തിയായി.
ശ്രീചക്ര മ്യൂസിക് ക്രിയേഷൻസ് നിർമിക്കുന്ന മ്യൂസിക് ആൽബം അക്ഷയ് ദിനേശാണ് സംവിധാനം ചെയ്യുന്നത്. നിധീഷ് നടേരി തന്നെയാണ് ദൃശ്യവത്കരണം. ഛായാഗ്രഹണം: സുജയ് ഭാസ്കർ, ചിത്രസംയോജനം: സച്ചിൻ സഹദേവ്, മിക്സിങ്: പ്രദീപ് കുമാർ, ആർട്ട് & പബ്ലിസിറ്റി ഡിസൈൻ: എം. കുഞ്ഞാപ്പ, കീസ്: ബിജു തോമസ്, സ്റ്റിൽസ്: എം.കെ അക്ഷയ്, മേക്കപ്പ്: ഷിജു ഫറോക്ക്, ക്യാമറ അസിസ്റ്റന്റ്: ശരൺ, പ്രൊഡക്ഷൻ കൺട്രോളർ: ബിപിൻ കാരന്തൂർ, പ്രൊഡക്ഷൻ മാനേജർ: ഷിഫാൻ മുഹമ്മദ്.
വീഡിയോ ആൽബത്തിന്റെ ടീസർ പ്രണയ ദിനത്തിൽ പുറത്തിറങ്ങി. പ്രശസ്ത സംവിധായകരായ ജിയോ ബേബി, പ്രജേഷ് സെൻ, കവി ശൈലൻ എന്നിവരുടെ ഫേസ്ബുക് പേജിലൂടെയാണ് ടീസർ റിലീസ് ചെയ്തത്. മില്ലേനിയം ഓഡിയോസ് ആണ് 'ഹൃദയത്തിലെ ചോപ്പ്' ആൽബം പ്രേക്ഷകരിലെത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.