പ്രമുഖ കൊറിയൻ സംഗീത ബാൻഡായ ബി.ടി.എസിലെ മുതിർന്ന അംഗം ജിൻ സൈന്യത്തിലേക്ക്. തലമുടി മൊട്ടയടിച്ചുള്ള പ്രിഗായകന്റെ ലുക്ക് ആരാധകരെ ആകെ സങ്കടത്തിലാഴ്ത്തിയിട്ടുണ്ട്. ബി.ടി.എസിലെ മറ്റുള്ളവരും വരും മാസങ്ങളിൽ സൈനികസേവനം ആരംഭിക്കും. 2 വർഷത്തെ സൈനിക സേവനത്തിന് ശേഷം 2025 ൽ ബാൻഡ് പുനരാരംഭിക്കാനാണ് തീരുമാനം
ജിൻ ക്യാംപിലേക്ക് എത്താൻ തയാറെടുക്കുമ്പോൾ ആരാധകരോട് ഒരു അഭ്യർഥനയുമായി എത്തിയിരിക്കുകയാണ് ബി.ടി.എസ് ഏജൻസിയായ ബിഗ് മ്യൂസിക് . ക്യാംപിന്റെ പരിസരത്തേക്ക് തങ്ങളുടെ പ്രിയഗായകനെ കാണാൻ എത്തരുതെന്നും മറ്റുള്ള സൈനികരേയും കുടുംബത്തേയും ബുദ്ധിമുട്ടിക്കരുതെന്നുമാണ് ഏജൻസി പറയുന്നത്.
' ജിൻ യോൻചനിലെ ക്യാംപിലെത്തുമ്പോൾ ആരാധകർ അടുത്തു വരരുത്. ജിൻ ആരാധകരേയോ മാധ്യമങ്ങളെയോ അഭിവാദ്യം ചെയ്യില്ല. ഇതിന് വേണ്ടി ആരും അവിടേക്ക് വരേണ്ടതില്ല. സൈനിക ക്യാംപിലെത്തുന്ന മറ്റു സൈനികർക്കും ബന്ധുക്കൾക്കും ആളുകൾ കൂടുന്നത് പ്രശ്നമുണ്ടാക്കും'- എജൻസി പറയുന്നു.
ജിന്റെ ശൂന്യത ആരാധകരെ സങ്കടത്തിലാഴ്ത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.