'രോമാഞ്ച'ത്തിലെ 'ആദരാഞ്ജലി'ക്ക് ശേഷം 'നല്ല ജാഡ', ശ്രീനാഥ് ഭാസിയുടെ ശബ്ദത്തിൽ 'ആവേശ'ത്തിലെ ഗാനം

 'രോമാഞ്ചം' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ആവേശം'. ഫഹദ് ഫാസിൽ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. വിനായക് ശശികുമാര്‍ രചിച്ച് സുഷിന്‍ ശ്യാം സംഗീതം നല്‍കിയ 'ജാട' എന്ന ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. നടനും ഗായകനുമായ ശ്രീനാഥ് ഭാസിയാണ് ഗാനം ആലപിച്ചിരികുന്നത്. ശ്രോതാക്കളെ ഏറെ രസിപ്പിക്കും വിധമുള്ള വരികളും ഈണവും ആലാപനശൈലിയും ഗാനത്തിന്റെ പ്രത്യേകതയാണ്.

ഫഹദ് ഫാസില്‍ നായകനാവുന്ന ചിത്രം അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ചിത്രം പെരുന്നാള്‍ - വിഷു റിലീസ് ആയി ഏപ്രില്‍ 11-ന് തിയറ്റുകളില്‍ എത്തും.

കോളേജ് പിള്ളേരും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ആവേശം രോമാഞ്ചം സിനിമ പോലെ തന്നെ റിയല്‍ ലൈഫ് സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. ഭീഷ്മപര്‍വ്വം എന്ന സൂപ്പര്‍ ഹിറ്റിനു ശേഷം എ&എ റിലീസ് വിതരണം ചെയ്യുന്ന ചിത്രം കൂടിയാണ് ആവേശം.

മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

എഡിറ്റര്‍ - വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ - അശ്വിനി കാലെ, വസ്ത്രാലങ്കാരം - മഷര്‍ ഹംസ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - എആര്‍ അന്‍സാര്‍, ലൈന്‍ പ്രൊഡ്യൂസര്‍ - പി കെ ശ്രീകുമാര്‍, പ്രോജക്റ്റ് സിഇഒ - മൊഹ്‌സിന്‍ ഖൈസ്, മേക്കപ്പ് - ആര്‍ജി വയനാട്, ഓഡിയോഗ്രഫി - വിഷ്ണു ഗോവിന്ദ്, ആക്ഷന്‍ - ചേതന്‍ ഡിസൂസ, വിഎഫ്എക്‌സ് - എഗ്ഗ് വൈറ്റ്, ഡിഐ പോയറ്റിക്, കളറിസ്റ്റ് SRIK Varier, ടൈറ്റിൽസ് - അഭിലാഷ് ചാക്കോ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - വിനോദ് ശേഖര്‍, പിആര്‍ഒ - എ.എസ് ദിനേശ്, ആതിര ദില്‍ജിത്ത്.


Full View


Tags:    
News Summary - Jithu Madhavan's Aavesham Movie Song Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.