ലോക ജനത നെഞ്ചിലേറ്റുന്ന ശബ്ദമാണ് പോപ്പ് ഗായകൻ ജസ്റ്റിൻ ബീബറിന്റേത്. ഗായകൻ വേൾഡ് ടൂറിന്റെ ഭാഗമായി ഒക്ടോബർ 18 ന് ഇന്ത്യയിലെത്തും. അഞ്ച് വർഷത്തിന് ശേഷമാണ് ബിബർ സംഗീത വിരുന്നുമായി രാജ്യത്ത് എത്തുന്നത്. 2022 മെയ് മുതൽ 2023 മാർച്ച് വരെയുള്ള വേൾഡ് ടൂറിൽ 30 രാജ്യങ്ങളിലായി ഏകദേശം 125ൽ അധികം സംഗീത പരിപാടികൾ അവതരിപ്പിക്കും.
ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് ബീബിറിന്റെ ഷോ നടക്കുക. 4000 രൂപ മുതലാണ് ടിക്കറ്റ് ചാർജ്.
റംസീ ഹണ്ട് സിൻഡ്രോം ബാധിച്ചതിനെ തുടർന്ന് ബീബർ വേൾഡ് ടൂർ നിർത്തി വെച്ചിരുന്നു. ടൊറന്റിൽ പരിപാടി തുടങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിച്ചപ്പോഴാണ് താൽക്കാലികമായി സംഗീത പരിപാടി നിർത്തി വക്കുന്ന കാര്യം വിഖ്യാത പോപ്പ് ഗായകൻ അറിയിച്ചത്. തന്റെ അവസ്ഥ എല്ലാവരും മനസിലാക്കണമെന്നും പരിപാടികളിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ വിഷമമുണ്ടെന്നും ബീബർ അന്ന് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.