പാലക്കാട്: നവംബര്‍ ഒമ്പത് മുതല്‍ 13 വരെ സംഘടിപ്പിക്കുന്ന കൽപാത്തി ദേശീയ സംഗീതോത്സവം ഹരിതചട്ടം പാലിച്ച് നടത്തണമെന്ന് കലക്ടര്‍ നിര്‍ദേശം നല്കി. സംഗീതോത്സവവുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം. മുന്‍ വര്‍ഷങ്ങളില്‍ നടന്ന വേദിയിലാണ് (ചാത്തപുരം മണി അയ്യര്‍ റോഡില്‍) ഇത്തവണയും സംഗീതോത്സവം നടക്കുന്നത്.
സംഘാടകസമിതി, പ്രോഗ്രാം, ധനകാര്യ സ്പോണ്‍സര്‍ഷിപ്, പ്രചാരണം, സെക്യൂരിറ്റി കമ്മിറ്റികള്‍ എന്നിവ രൂപവത്കരിച്ചു. യോഗത്തില്‍ എ.ഡി.എം കെ. മണികണ്ഠന്, നഗരസഭ വൈസ് ചെയര്മാന് ഇ. കൃഷ്ണദാസ്, ആര്.ഡി.ഒ ഡി. അമൃതവല്ലി, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. അനില്‍കുമാര്‍, ഡി.ടി.പി.സി സെക്രട്ടറി ഡോ. എസ്.വി. സില്‍ബര്‍ട്ട് ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.