വിവാഹ മോചന വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കെ, എ.ആർ. റഹ്മാന് സംഗീതലോകത്തുനിന്ന് മറ്റൊരു പുരസ്കാരം കൂടി. 2024ലെ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരമാണ് റഹ്മാനെ തേടിയെത്തിയിരിക്കുന്നത്.
പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ‘ആടുജീവിത’ത്തിലെ സംഗീതത്തിനാണ് അവാർഡ്. വിദേശ ഭാഷയിലെ സ്വതന്ത്ര സിനിമകളിലെ മികച്ച പശ്ചാത്തലസംഗീത വിഭാഗത്തിലാണ് ആടുജീവിതം സ്വപ്നതുല്യമായ നേട്ടം കൈവരിച്ചത്. കഴിഞ്ഞദിവസം ലോസ് ആഞ്ജലസിൽ നടന്ന ചടങ്ങിൽ റഹ്മാനുവേണ്ടി ബ്ലെസി പുരസ്കാരം ഏറ്റുവാങ്ങി.
പലപ്പോഴും, ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ അവാർഡ് വിഖ്യാതമായ ഓസ്കർ പുരസ്കാരത്തിന്റെ സൂചനയായി കണക്കാക്കാറുണ്ട്. ചാലഞ്ചേഴ്സ്, എമിലിയ പേരെസ്, ബെറ്റർമാൻ, ട്വിസ്റ്റേഴ്സ്, ദ ഐഡിയ ഓഫ് യു, ദ സിക്സ് ട്രിപ്പിൾ എയ്റ്റ്, ബ്ലിറ്റ്സ് എന്നിവയാണ് ആടുജീവിതത്തിനുപുറമെ ഫീച്ചർ ഫിലിം ഗാന വിഭാഗത്തിലെ മറ്റുചിത്രങ്ങൾ.
പുരസ്കാരലബ്ധിയിൽ സന്തോഷം പ്രകടിപ്പിച്ച് എ.ആർ. റഹ്മാൻ ഇൻസ്റ്റഗ്രമിൽ പോസ്റ്റ് ചെയ്ത വിഡിയോയും ഇപ്പോൾ വൈറലാണ്. ‘ആടുജീവിത’ത്തിലെ അണിയറ പ്രവർത്തകരോട് അദ്ദേഹം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.