കാറ്റത്തൊരു മൺകൂട്... 'മേരി ആവാസ് സുനോ'യിലെ ആദ്യ ഗാനത്തിന്റെ ലിറിക് വീഡിയോ റിലീസായി

ജി. പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന 'മേരി ആവാസ് സുനോ'യിലെ ആദ്യ ഗാനത്തിന്റെ ലിറിക് വീഡിയോ റിലീസായി. ചിത്രത്തിലെ ബി.കെ. ഹരിനാരായണന്‍ എഴുതി ജിതിൻ രാജ്​ ആലപിച്ച ''കാറ്റത്തൊരു മൺകൂട്​... കൂട്ടിന്നൊരു വെൺപ്രാവ്​...'' എന്ന ഗാനമാണ്​ യൂ ട്യൂബ്​ ചാനലിലൂടെ ഈസ്​റ്റ്​കോസ്​റ്റ്​ പുറത്തുവിട്ടത്​. എം. ജയചന്ദ്രനാണ്​ സംഗീതം.

ജയസൂര്യക്ക്​ മികച്ച നടനുള്ള സംസ്​ഥാന പുരസ്​കാരം നേടിക്കൊടുത്ത 'ക്യാപ്റ്റന്‍', 'വെള്ളം' എന്നീ ചിത്രങ്ങള്‍ക്കുശേഷമുള്ള പ്രജേഷ്​ സെന്നി​​െൻറ പുതിയ ചിത്രം യൂണിവേഴ്‌സല്‍ സിനിമാസിന്റെ ബാനറില്‍ ബി. രാകേഷ് ആണ് നിർമിക്കുന്നത്. വിജയകുമാര്‍ പാലക്കുന്നും ആന്‍ സരിഗയും കോ പ്രൊഡ്യൂസര്‍മാരാണ്. വിനോദ് ഇല്ലംപള്ളിയാണ് ഛായാഗ്രാഹകന്‍.

മഞ്ജു വാര്യറും ജയസൂര്യയും ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രമാണ്​ 'മേരി ആവാസ് സുനോ'. ആര്‍.ജെ. ശങ്കര്‍ എന്ന റേഡിയോ ജോക്കിയെയാണ് ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിക്കുന്നത്. ശങ്കറിന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ഡോ. രശ്​മി എന്ന കഥാപാത്രത്തെ മഞ്ജു വാര്യർ അവതരിപ്പിക്കുന്നു. ശിവദയാണ്​ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജോണി ആന്‍റണി, സുധീര്‍ കരമന, സോഹന്‍ സീനുലാല്‍, മിഥുൻ വേണുഗോപാൽ, അരുണ്‍, ജി. സുരേഷ് കുമാര്‍, ഗൗതമി നായര്‍, ദേവി അജിത്,  എന്നിവര്‍ക്കൊപ്പം പ്രശസ്​ത സംവിധായകരായ ഷാജി കൈലാസും ശ്യാമപ്രസാദ്യം അതിഥി താരങ്ങളായി എത്തുന്നു. പുതുമുഖ ബാലതാരങ്ങളായ അർച്ചിതും ആർദ്രയും ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു.

എഡിറ്റര്‍: ബിജിത് ബാല, സംഗീതം: എം. ജയചന്ദ്രന്‍, പ്രോജക്ട് ഡിസൈന്‍: ബാദുഷ, സെക്കന്‍ഡ് യൂണിറ്റ് കാമറ: നൗഷാദ് ഷെരീഫ്, പശ്ചാത്തല സംഗീതം: യക്‌സാന്‍ ഗാരി പെരേര, നേഹ നായര്‍. ഗാനങ്ങള്‍: ബി.കെ. ഹരിനാരായണന്‍, ആര്‍ട്ട്: ത്യാഗു തവനൂര്‍, മേയ്ക്കപ്: പ്രദീപ് രംഗന്‍, വസ്ത്രാലങ്കാരം: അക്ഷയ പ്രേംനാഥ്, സമീറ സനീഷ്, സരിത ജയസൂര്യ. സൗണ്ട് ഡിസൈന്‍: അരുണ്‍ വര്‍മ്മ, സിങ്ക് സൗണ്ട്: ജിക്കു എം. ജോഷി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിത് പീരപ്പന്‍കോട്, ചീഫ് അസോ. ഡയറക്ടര്‍: ജിബിന്‍ ജോണ്‍, അസോ. ഡയറക്ടര്‍: വിഷ്ണു രവികുമാര്‍, ഷിജു സുലൈഖ ബഷീര്‍. ഡയറക്ടര്‍ അസിസ്റ്റന്റ്: എം. കുഞ്ഞാപ്പ, സ്റ്റില്‍സ്: ലെബിസന്‍ ഗോപി, ഡിസൈന്‍: താമിര്‍ ഒക്കെ, റിലീസ്: രജപുത്ര.

Full View

Tags:    
News Summary - Kattathoru Lyrical Video out Meri Awas Suno Jayasurya, Manju Warrier

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.