'നാമറിഞ്ഞീടാ പലതും ഉലകിൽ നടമാടും നേരം...'; 'കിഷ്കിന്ധാ കാണ്ഡം' സിനിമയിലെ 'ത്രീ വൈസ് മങ്കീസ്' ഗാനം പുറത്ത്

ണക്കാലത്ത് തിയറ്ററുകളിൽ ഹിറ്റടിച്ച ആസിഫ് അലി ചിത്രം 'കിഷ്കിന്ധാ കാണ്ഡം' സിനിമയിലെ 'ത്രീ വൈസ് മങ്കീസ്' എന്ന ഗാനം പുറത്തിറങ്ങി. 'നാമറിഞ്ഞീടാ പലതും ഉലകിൽ നടമാടും നേരം...' എന്നുതുടങ്ങുന്ന ഗാനം പുതുമയുള്ള ഈണവും വരികളും ആലാപനവും ഒത്തുചേർന്നിരിക്കുന്ന ഒന്നാണ്. സ്റ്റുഡിയോ വിഷ്വൽസുമായി ലിറിക്ക് വിഡിയോയാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്.

ശ്യാം മുരളീധരന്‍റെ വരികള്‍ക്ക് മുജീബ് മജീദ് ഈണം നൽകി മുജീബും സത്യപ്രകാശും ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. ഗുഡ്‌വിൽ എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിച്ച്, 'കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിന് ശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് 'കിഷ്കിന്ധാ കാണ്ഡം'. ബാഹുൽ രമേഷാണ് കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിച്ചിരിക്കുന്നത് .

അപർണ്ണ ബാലമുരളി നായികയായി എത്തിയിരിക്കുന്ന സിനിമയിൽ വിജയരാഘവനാണ് ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പച്ചിരിക്കന്നത്. അപ്പുപിള്ള എന്ന കഥാപാത്രമായി അദ്ദേഹം ജീവിച്ചിരിക്കുകയാണെന്നാണ് പ്രേക്ഷകാഭിപ്രായം. ജഗദീഷ്, അശോകൻ, നിഷാൻ, വൈഷ്ണവി രാജ്, മേജർ രവി, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ്‌ തുടങ്ങിയവാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.

ചിത്രസംയോജനം: സൂരജ് ഇ എസ്, സംഗീതം: മുജീബ് മജീദ്‌, വിതരണം:ഗുഡ്‍വിൽ എന്‍റർടെയ്ൻമെന്‍റ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോബി സത്യശീലൻ, കലാസംവിധാനം: സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റഷീദ് അഹമ്മദ്, പ്രോജക്റ്റ് ഡിസൈൻ: കാക്ക സ്റ്റോറീസ്, പ്രൊഡക്ഷൻ കൺട്രോളർ: രാജേഷ് മേനോൻ, സൗണ്ട് മിക്സ്: വിഷ്ണു സുജാതൻ, ഓഡിയോഗ്രഫി: രെൻജു രാജ് മാത്യു, ഡിജിറ്റൽ മാർക്കറ്റിംഗ്: പ്രവീൺ പൂക്കാടൻ, അരുൺ പൂക്കാടൻ (1000 ആരോസ്), പിആർഒ: ആതിര ദിൽജിത്ത്.


Full View


Tags:    
News Summary - Kishkindha Kaandam movie Three Wise Monkeys song out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.