'വടക്ക് ദിക്കിലൊരു': അർജുൻ അശോകൻ ചിത്രം ‘അൻപോടു കൺമണി'യിലെ വിഡിയോ ഗാനം പുറത്ത്

ലിജു തോമസിന്റെ സംവിധാനത്തിൽ അർജുൻ അശോകനും അനഘ നാരായണനും പ്രധാനവേഷങ്ങളിലെത്തുന്ന ഫീൽ-ഗുഡ് എന്റർടെയിനർ ‘അൻപോട് കൺമണി’യിലെ 'വടക്ക് ദിക്കിലൊരു' വിൻ്റെ ഗാനത്തിന്‍റെ വിഡിയോ പുറത്തിറങ്ങി. വിവാഹാഘോഷങ്ങൾ മനോഹരമായി അവതരിപ്പിക്കുന്ന ഈ ഗാനത്തിന് മനു മഞ്ജിത്തിന്റെ വരികൾക്ക് സാമുവൽ എബിയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സിതാര കൃഷ്ണകുമാറും വിനീത് ശ്രീനിവാസനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

മുൻപ് പുറത്തിറങ്ങിയ ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോ ഇതിനോടകം തന്നെ ട്രെൻഡിംഗ് ആയിട്ടുണ്ട്. 123മ്യൂസിക്സിനാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ്. ചിത്രം 2024 നവംബർ എട്ടിന് തിയറ്ററുകളിലെത്തും.

ക്രിയേറ്റീവ് ഫിഷിന്റെ ബാനറിൽ വിപിൻ പവിത്രൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് അനീഷ് കൊടുവള്ളിയാണ്. സാമൂഹിക ഘടനകളിലും ദീർഘകാല പാരമ്പര്യങ്ങളിലും ജീവിതം വഴിമുട്ടുന്ന രണ്ടു വ്യക്തികളുടെ പ്രശ്നങ്ങൾ അതിരസകരമായി അവതരിപ്പിക്കുന്ന ചിത്രമാണ് ‘അൻപോടു കൺമണി’.

ചിത്രത്തിൽ അൽത്താഫ് സലിം, മാലാ പാർവതി, ഉണ്ണി രാജ, നവാസ് വള്ളിക്കുന്ന്, മൃദുൽ നായർ, ഭഗത് മാനുവൽ, ജോണി ആന്‍റണി എന്നിവരാണ് പ്രധാനകഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്.ഛായാഗ്രഹണം സരിൻ രവീന്ദ്രനും എഡിറ്റിംഗ് സുനിൽ എസ്.പിള്ളയുമാണ്.

ആലാപും വീണയും സച്ചിൻ ബാലു, ഗിറ്റാർ & ബാസ്സ് സുമേഷ് പരമേശ്വർ, ഫ്ലൂട്ട് ജോസഫ് മടശ്ശേരി. ആവണി മൽഹാർ, എഞ്ചൽ മേരി ജോസഫ്, ജൂഡിതൻ, സോണി മോഹൻ, അമൽ ഘോഷ്, ജോയൽ വി ജോയ്, ലാൽ കൃഷ്ണ, മനു വർധൻ എന്നിവരാണ് ബാക്കിങ് വോക്കലിസ്റ്റുകൾ. മിക്സിങ്ങും വോക്കൽ ട്യൂണിങ്ങും നിർവഹിച്ചത് അർജുൻ ബി. നായർ (സോണിക് ഐലൻഡ് സ്റ്റുഡിയോസ്, കൊച്ചി). ഓഡിയോ മാസ്റ്ററിംഗ് ബാലു തങ്കച്ചൻ (20ഡിബി ബ്ലാക്ക്, ചെന്നൈ) ലിറിക്കൽ വീഡിയോ തയ്യാറാക്കിയത് പിക്സ്റ്റസി. റെക്കോർഡിംഗ് എൻജിനീയർമാർ പി.ജി രാകേഷ് (ബിഎൽഡി സ്റ്റുഡിയോസ്, ചെന്നൈ) സഞ്ജയ് സുകുമാരൻ (സോണിക് ഐലൻഡ്, കൊച്ചി) അമൽ മിത്തു (എം-ലോഞ്ച്, കൊച്ചി) നിഷാന്ത് ബി.ടി (എൻ എച്ച് ക്യൂ, കൊച്ചി).

പ്രദീപ് പ്രഭാകറും പ്രിജിൻ ജെസ്സിയുമാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ. ജിതേഷ് അഞ്ചുമനയാണ് പ്രൊഡക്ഷൻ കൺട്രോളർ. മേക്കപ്പ് നരസിംഹ സ്വാമിയും വസ്ത്രാലങ്കാരം ലിജി പ്രേമനും നിർവഹിക്കുന്നു. ചിന്റു കാർത്തികേയൻ ക്രിയേറ്റീവ് പ്രൊഡ്യൂസറും ബാബു പിള്ള കലാസംവിധാനവും നിർവ്വഹിക്കുന്നു. ലിജു പ്രഭാകർ കളറിസ്റ്റും ശബ്ദരൂപകല്പന കിഷൻ മോഹനും ഫൈനൽ മിക്സ് ഹരിനാരായണനുമാണ് നിർവഹിച്ചിരിക്കുന്നത്. സ്റ്റുഡിയോ: സപ്താ റെക്കോർഡ്സ്. സനൂപ് ദിനേശാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. പബ്ലിസിറ്റി ഡിസൈൻ യെല്ലോടൂത്ത്സ്. മാർക്കറ്റിംഗും കമ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നത് ഡോ.സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യൽ).


Full View


Tags:    
News Summary - Anpodu Kanmani movie Vadakku Dikkiloru Video Song out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.