സംഗീതത്തോടുള്ള താൽപര്യം ലസിൻ സഹ്വയെ എത്തിച്ചത് കൊറിയൻ ഭാഷയായ ഹാംഗോഗിലേക്ക്. ഇന്നവൾക്ക് ഹാംഗോഗ് അനായാസം എഴുതാനും വായിക്കാനും സാധിക്കും.
നിരവധി ലോക െറക്കോർഡുകളും ഗിന്നസ് റെക്കോഡുകളും സ്വന്തമാക്കിയ ബി.ടി.എസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ബാങ്ടൻ സോണിയോൺഡൻ എന്ന കൊറിയൻ മ്യൂസിക്ബാൻഡിെൻറ ആൽബങ്ങളാണ് ലസിന് കൊറിയൻ ഭാഷയിൽ താൽപര്യമുണ്ടാക്കിയത്.
യൂനിസെഫിനുവേണ്ടി നിരവധി ആൽബങ്ങളാണ് ബി.ടി.എസിലെ ഗായകർ ചേർന്നു പുറത്തിറക്കിയത്. ഫിസിക്സാണ് ഇഷ്ടവിഷയമെങ്കിലും ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾ അനായാസം കൈകാര്യം ചെയ്യുന്നു.
ഹിന്ദിയിൽ കവിതകളും കഥകളുമെഴുതി ലസിൻ കലോത്സവങ്ങളിലും കഴിവ് തെളിയിച്ചിട്ടുണ്ട്. കാലിഗ്രഫി, ചിത്രരചന എന്നിവയാണ് ലസിെൻറ മറ്റൊരു മേഖല.
വാണിമേൽ ക്രസൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയായ ലസിൻ പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ നജീബിെൻറയും സുമയ്യയുടെയും മകളാണ്. ഷസിൻ, ലുമിൻ എന്നിവർ സഹോദരന്മാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.