ലതാ മങ്കേഷ്കറിന്‍റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് ഡോക്ടർമാർ

മുംബൈ: ഗായിക ലതാ മങ്കേഷ്കറിന്‍റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ. 92കാരിയായ ഗായിക സൗത്ത് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.

രണ്ട് ദിവസം മുമ്പ് ലതാ മങ്കേഷ്കറിനെ വെന്‍റിലേറ്ററിൽ നിന്ന് മാറ്റിയിരുന്നു. നിരീക്ഷണം തുടരുകയാണെന്നും ആരോഗ്യാവസ്ഥയിൽ കാര്യമായ പുരോഗതിയുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.

കോവിഡ് പോസിറ്റീവായി ജനുവരി എട്ടിനാണ് ഗായികയെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയ കൂടി ബാധിച്ചതോടെ ആരോഗ്യാവസ്ഥ വഷളാവുകയായിരുന്നു.

ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ഗായകരിൽ ഒരാളായി കണക്കാക്കപ്പെടുന്ന മങ്കേഷ്‌കർ, 1942-ൽ തന്‍റെ 13-ാം വയസ്സിലാണ് ഗാനരംഗത്തേക്ക് വരുന്നത്. വിവിധ ഭാഷകളിലായി 30,000-ലധികം ഗാനങ്ങൾ ഇവർ പാടിയിട്ടുണ്ട്.

Tags:    
News Summary - Lata Mangeshkar's health condition improves

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.