ലൈംഗിക പീഡന ആരോപണത്തില്‍ മാപ്പ് പറഞ്ഞ മലയാളി റാപ്പര്‍ വേടെൻറ (ഹിരണ്‍ ദാസ് മുരളി) ഇൻസ്റ്റഗ്രാം പോസ്റ്റ് ലൈക് ചെയ്തതിൽ ക്ഷമചോദിച്ച് നടി പാർവതി തിരുവോത്ത്. വേടെൻറ മാപ്പ് പറച്ചിൽ ആത്മാർഥതയുള്ളതല്ല എന്ന് ഇരകളിൽ ചിലർ തന്നെ പ്രതികരിച്ച സാഹചര്യത്തിലാണ് പാർവതിയുടെ മാപ്പ് പറച്ചിൽ. ഇതുസംബന്ധിച്ച വിശദീകരണ കുറിപ്പ് പാർവതി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.
'ആരോപണവിധേയനായ ഗായകൻ വേടനെതിരെ ധീരമായി സംസാരിച്ച ഇരകളോട് ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. പല പുരുഷന്മാരും തങ്ങൾ ചെയ്തത് തെറ്റാണെന്ന് മനസിലായാലും അംഗീകരിക്കാറില്ല. അതാണ് വേടെൻറ മാപ്പ് പറച്ചിൽ പോസ്റ്റ് ലൈക് ചെയ്യാൻ കാരണം. അത് ആഘോഷിക്കേണ്ട ഒന്നല്ലെന്ന് എനിക്ക് വ്യക്തമായി അറിയാം. കേസുമായി മുന്നോട്ട് പോകുമ്പോൾ ഇരകളെ ബഹുമാനിക്കേണ്ടത് പരമപ്രധാനമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ക്ഷമാപണം ആത്മാർത്ഥമല്ലെന്ന് ഇരകളിൽ കുറച്ചുപേർ പറഞ്ഞതായി അറിഞ്ഞയുടനെ ഞാൻ എെൻറ ലൈക് പിൻവലിച്ചു. ഞാനെന്നും അതിജീവിച്ചവരോടൊപ്പമായിരിക്കും. നിങ്ങളെ ഞാൻ നിരാശപ്പെടുത്തിയെന്ന് തോന്നിയതിൽ ഞാൻ ക്ഷമ ചോദിക്കുന്നു'-പാർവതി കുറിച്ചു.
സംവിധായകന് മുഹ്സിന് പരാരിയുടെ 'ഫ്രം എ നേറ്റീവ് ഡോട്ടര്‍' എന്ന ആല്‍ബത്തിനായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കെയാണ് വേടനെതിരെ ലൈംഗിക ആരോപണം ഉയര്‍ന്നത്. ഇതേതുടർന്ന് മ്യൂസിക് വീഡിയോ പദ്ധതി നിർത്തിവയ്ക്കുന്നതായി മുഹ്സിൻ പറഞ്ഞിരുന്നു. 'ദി റൈറ്റിങ് കമ്പനി'യുടെ ബാനറിൽ നിർമിക്കുന്ന മലയാളം ഹിപ്പ്ഹോപ്പ് ആൽബമാണ് ഫ്രം എ നേറ്റീവ് ഡോട്ടർ. ഇതിൽ പ്രധാന ഗായകനാണ് വേടൻ. വിഷയത്തില്‍ നീതിയുക്തമായ പരിഹാരം കാണുന്നതുവരെ മ്യൂസിക് വീഡിയോയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിര്‍ത്തിവെക്കുകയാണെന്നാണ് ആൽബം സംവിധായകൻകൂടിയായ മുഹ്സിൻ പരാരി പറഞ്ഞത്. സംഭവത്തിൽ വ്യാപക വിമർശനം ഉയർന്നതോടെയാണ് ഖേദപ്രകടനവുമായി വേടൻ രംഗത്ത് എത്തിയത്.
സമൂഹമാധ്യമത്തിൽ പങ്കുവച്ച നീണ്ട കുറിപ്പിലാണ് വേടൻ ഖേദപ്രകടനം നടത്തിയത്. എന്നെ സ്നേഹത്തോടെയും സൗഹാര്‍ദത്തോടെയും കണ്ടിരുന്ന സ്ത്രീകളോടുള്ള എന്റെ പെരുമാറ്റത്തില്‍ സംഭവിച്ച പിഴവുകള്‍ ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ കടുത്ത ഖേദവും ആത്മനിന്ദയും പശ്ചാത്താപവും തോന്നിക്കുന്നുണ്ടെന്ന് കുറിപ്പിൽ പറയുന്നു. എന്നാൽ കുറിപ്പ് ആത്മാഥതയില്ലാത്തതാണെന്നായിരുന്നു ആരോപണം ഉന്നയിച്ചവരുടെ പ്രതികരണം. വേടെൻറ പോസ്റ്റ് ലൈക് ചെയ്ത പാർവതിക്കെതിരേ സമൂഹമാധ്യമങ്ങളിലും വ്യാപക വിമർശനം ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.