ഹരിശങ്കർ പാടിയ പെയ്യും നിലാവ്​; മണിയറയിലെ അശോകനിലെ പുതിയ പാട്ട്​

പ്രേക്ഷകർ സൂപ്പർഹിറ്റാക്കിയ ഉണ്ണിമായ എന്ന ഗാനത്തിന്​ ശേഷം ദുൽഖർ സൽമാനും ഗ്രിഗറി ജേക്കബും ചേർന്ന് നിർമ്മിക്കുന്ന മണിയറയിലെ അശോകനിലെ 'പെയ്യും നിലാവ്' എന്ന ഗാനം റിലീസ്​ ചെയ്​തു. ശ്രീഹരി കെ. നായർ സംഗീത സംവിധാനം നിർവഹിച്ച ഗാനം എഴുതിയിരിക്കുന്നത്​ ഹരിനാരായണനാണ്​. കെ.എസ്​ ഹരിശങ്കറാണ്​ ആലാപനം​.

ഗ്രിഗറി, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്​തിരിക്കുന്നത്​ പുതുമുഖമായ ഷംസു സയ്ബയാണ്. ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, കൃഷ്​ണ ശങ്കർ എന്നിവരും പ്രധാന കഥാപാത്രമായുണ്ട്​. വിനീത്​ കൃഷ്​ണനാണ്​ ചിത്രത്തി​െൻറ തിരക്കഥ രചിച്ചിരിക്കുന്നത്​. സജാത്​ കാക്കു ഛായാഗ്രഹണവും അപ്പു എൻ. ഭട്ടതിരി എഡിറ്റിങ്ങും നിർവഹിക്കുന്നു.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-11 05:06 GMT