മെ​ഹ​താ​ബ് അ​സീം

എട്ട് ഭാഷയിൽ ഗാനാലാപനവുമായി മെഹ്താബ് അസീം

മട്ടാഞ്ചേരി: എട്ട് ഭാഷയിൽ ഗാനാലാപനം നടത്തുന്ന മെഹ്താബ് അസീം എന്ന പ്ലസ് വൺ വിദ്യാർഥിനി സംഗീതലോകത്ത് ശ്രദ്ധകേന്ദ്രമാകുന്നു. മെഹ്താബിന്‍റെ സംഗീതത്തിലെ കഴിവ് കണക്കിലെടുത്ത് 2019ൽ 'റാഫി രത്ന' പുരസ്കാരം ലഭിച്ചിരുന്നു.

ഈ പുരസ്കാരം നേടുന്ന രാജ്യത്തെ പ്രായംകുറഞ്ഞ ഗായിക എന്ന നിലയിലും മെഹ്താബ് ശ്രദ്ധിക്കപ്പെട്ടു. കേരളത്തിൽ റാഫിരത്ന പുരസ്കാരം നേടുന്ന ആദ്യ ഗായികയാണ് മെഹതാബ്. ഡൽഹി-മുംബൈ റാഫി ഫാൻസ് അസോസിയേഷനും റാഫിയുടെ മകളും കുടുംബവും ചേർന്ന് നൽകുന്ന വിശേഷ പുരസ്കാരമാണിത്.

അഞ്ചാംവയസ്സിൽ തുടങ്ങിയതാണ് മെഹ്താബിന്‍റെ സംഗീത അഭിരുചി. മാതൃപിതാവ് ഷക്കീൽ സേട്ടിന്‍റെയും സംഗീത അധ്യാപകൻ വർഗീസിന്‍റെയും ശിക്ഷണത്തിൽ മികച്ച ഗായികയായി മാറി. തുടർന്നാണ് മുഹമ്മദ് റാഫിയുടെ ഗാനങ്ങളും പാടിത്തുടങ്ങിയത്. മലയാളം, തമിഴ്, കന്നഡ, ഹിന്ദി, പഞ്ചാബി, ഇംഗ്ലീഷ്, ഉർദു, അറബി തുടങ്ങി എട്ട് ഭാഷയിൽ ഗാനാലാപനം നടത്തും.

എബ്രഹാമിന്‍റെ സന്തതി, കാമുകി, ഇട്ടിമാണി തുടങ്ങിയ സിനിമകളിലും പാടിയ മെഹ്താബ് ഫോർട്ട്കൊച്ചി വെളി എഡ്വേർഡ് മെമ്മോറിയൽ സർക്കാർ സ്കൂളിലെ പ്ലസ്വൺ വിദ്യാർഥിനിയാണ്. മട്ടാഞ്ചേരി ചുള്ളിക്കലിൽ താമസിക്കുന്ന അസീംസേട്ട്-സോണി ദമ്പതികളുടെ മകളാണ്. 

Tags:    
News Summary - Mehtab Azeem sings in eight languages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.