മിന്നാമിന്നി ​പെണ്ണേ... ഈശോയിലെ നാദിർഷ ഈണമിട്ട ഗാനം പുറത്ത്

അമർ അക്ബർ അന്തോണി എന്ന ചിത്രത്തിന് ശേഷം ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്ത ഈശോ എന്ന ചിത്രത്തിലെ മനോഹരമായ വിഡിയോ ഗാനം പുറത്തുവിട്ടു. നാദിർഷ ഈണമിട്ട 'മിന്നാമിന്നി പെണ്ണേ' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുജേഷ് ഹരിയാണ്.  ഹിദ സക്കീര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

മുൻ ചിത്രങ്ങളെ അപേക്ഷിച്ച് ഒരു ത്രില്ലർ സ്വഭാവത്തിലാണ് ഈശോ നാദിർഷ ഒരുക്കിയിരിക്കുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായണ്‍ ആണ് ചിത്രം നിർമ്മിക്കുന്നത്. സുനീഷ് വാരനാടിന്‍റേതാണ് ചിത്രത്തിന്‍റെ തിരക്കഥ. ജയസൂര്യക്കൊപ്പം ജാഫർ ഇടുക്കിയും ചിത്രത്തിൽ പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒപ്പം നമിത പ്രമോദ്, ജോണി ആൻ്റണി, സുരേഷ് കൃഷ്ണ എന്നിവരുമുണ്ട്.

റോബി വർഗീസ് ആണ് ഛായാഗ്രാഹകന്‍. എൻ എം ബാദുഷാ, ബിനു സെബാസ്റ്റ്യൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. റീറെക്കോർഡിങ്ങ് ജേക്സ് ബിജോയ്, വരികള്‍ സുജേഷ് ഹരി, കലാസംവിധാനം സുജിത് രാഘവ്, എഡിറ്റിംഗ് ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ നന്ദു പൊതുവാൾ.

Full View


Tags:    
News Summary - Minnaminni Penne Video Song Eesho Movie Jayasurya Nadirshah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.