ഹിമാചൽ നാടോടിഗാനം ആലപിച്ച് ശ്രദ്ധേയയായ മലയാളി പെൺകുട്ടി ദേവികക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തിൽ ട്വീറ്റ് ചെയ്താണ് മോദി ദേവികയെ അഭിനന്ദനമറിയിച്ചത്. 'ദേവിക എന്ന കുട്ടിയെ ഓർത്ത് അഭിമാനം ! അവളുടെ ശ്രുതിമധുരമായ ആലാപനം ഏക ഭാരതം ശ്രേഷ്ഠഭാരതത്തിന്റെ അന്തസത്ത ശക്തിപ്പെടുത്തുന്നു !' -മോദി ട്വീറ്റ് ചെയ്തു.
ഹിമാചലിലെ ബാര്‍ലി വയലുകളില്‍ കൃഷി ചെയ്യുന്ന ഗ്രാമീണരുടെ പഹാഡി നാടോടിഗാനം ആലപിച്ചാണ് പട്ടം കേന്ദ്രീയ വിദ്യാലയം ഒമ്പതാം ക്ലാസ് വിദ്യാർഥിനി ദേവിക ശ്രദ്ധേയയായത്. 'മായേനി മേരീയേ...' ഗാനം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നേരത്തെ ഹിമാചൽ മുഖ്യമന്ത്രി ജയ് റാം താക്കൂർ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
പാട്ട് ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച അദ്ദേഹം, െകാച്ചു മിടുക്കിയെ ഹിമാചലിലെ സംസ്കാരവും പാരമ്പര്യങ്ങളും അടുത്ത് മനസ്സിലാക്കാൻ ക്ഷണിക്കുകയും ചെയ്തു.
പതിറ്റാണ്ടുകളായി ഹിമാചലിൽ പ്രചാരം സിദ്ധിച്ച ഗാനമാണ് 'മായേനി മേരീയേ...'. മോഹിത് ചൗഹാൻ അടക്കം പുതുതലമുറക്കാർ പലരും ആലപിച്ചിട്ടുണ്ടെങ്കിലും, ഈ ഗാനം എഴുപതുകളിൽ ഒാൾ ഇന്ത്യ റേഡിയോ ഷിംലയിലൂടെ ആദ്യമായി പാടി ജനപ്രിയമാക്കിയത് പുഷ്പലത എന്ന ഹിമാചലുകാരിയാണ്. ആദ്യമായാണ് ഹിമാചലിന് പുറത്തുള്ള ഒരു വിദ്യാർഥിനി ഇത്ര മനോഹരമായി ഗാനം ആലപിക്കുന്നത്. 'നിെൻറ ശബ്ദത്തിൽ ഒരു മാന്ത്രികതയുണ്ട്. ആ ശബ്ദം ദൂരദിക്കുകളിലെത്തെട്ട, നിന്നെ ലോകം മുഴുവൻ അംഗീകരിക്കട്ടെ' ജയ് റാം താക്കൂർ കുറിച്ചു.
സംഗീതം പഠിച്ചിട്ടില്ലാത്ത ദേവിക, സ്കൂളിലെ ഇംഗ്ലീഷ് അധ്യാപിക ദേവിയുടെ നിർദേശപ്രകാരമാണ് പാടിയത്. ആഗസ്റ്റ് 28ന് ഏക് ഭാരത് േശ്രഷ്ഠ് ഭാരത് ഫേസ്ബുക്ക് പേജിൽ അപ്ലോഡ് ചെയ്തു. ഹിമാചലിലെ പ്രമുഖ ഗായകരെല്ലാം വിഡിയോ ഷെയർ ചെയ്തതോടെയാണ് ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.