മുഹമ്മദ് റഫിയുടെ സ്‌മൃതി ദിനത്തിൽ ഗാനാർച്ചനയുമായി മകൻ ഷാഹിദ് റഫി തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ ഇതിഹാസ ഗായകനായ മുഹമ്മദ് റഫിയുടെ 42ാം ഓർമ്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സംഗീത സന്ധ്യയിൽ മുഖ്യഗായകനായി മകൻ മകൻ ഷാഹിദ് റഫി എത്തും. സുഹാനിരാത് എന്ന് പേരിട്ട ഗാനസന്ധ്യ ജൂലൈ 30 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും. ഷാഹിദ് റഫി മുഖ്യഗായകനായി ആദ്യമായി തലസ്ഥാനത്ത് എത്തുന്നു എന്ന പ്രത്യേകതകൂടി പരിപാടിക്കുണ്ട്.

ഷാഹിദ് റഫിയോടൊപ്പം എ.ആർ റഹ്‌മാന്റെ ജയ്ഹോ -ലോക സംഗീത പര്യടന സംഘത്തിൽ അംഗമായ മുംബൈ മുഹമ്മദ് അസ്‌ലമും ഗാനസന്ധ്യയിൽ പങ്കെടുക്കും. മുഹമ്മദ് റഫിയുടെ സ്‌മൃതി ദിനവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വിപുലമായ പരിപാടിക്കാണ് ജൂലൈ 30 നിശാഗന്ധി ഓഡിറ്റോറിയം വേദിയാകുന്നത്.

മുഹമ്മദ് റഫിയെ കുറിച്ചുള്ള ഹ്രസ്വചിത്രത്തോടെ ആരംഭിക്കുന്ന ചടങ്ങിൽ സാമൂഹ്യ- സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും. മുഹമ്മദ് റഫി മ്യൂസിക് ലവേഴ്സ് ഫ്രറ്റേർണിറ്റി ആണ് ഈ പരിപാടിയുടെ സംഘാടകർ. ജൂലൈ 30 ശനിയാഴ്ച വൈകിട്ട് ആറു മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് അരങ്ങേറുന്ന 'സുഹാനി രാത്' എന്ന ഗാന സന്ധ്യയിലേക്കുള്ള പ്രവേശനം സൗജന്യ പാസുകൾ വഴി ക്രമീകരിച്ചിരിക്കുന്നു. ഈ ഗാനസന്ധ്യ കാണുവാൻ ആഗ്രഹിക്കുന്നവർ 9746114444 , 9746466440 എന്നീ നമ്പറുകളിൽ വിളിച്ചു സൗജന്യ പാസുകൾ ഉറപ്പു വരുത്തുക.

Tags:    
News Summary - Muhammad Rafi's son Shahid Rafi in Thiruvananthapuram on his memorial day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.