പൂവച്ചല്‍ ഖാദറിന്‍റെ വരികള്‍ക്ക് എം.ജി രാധാകൃഷ്​ണ​‍െൻറ സംഗീതം, പാടിയത് യേശുദാസ്...

തിരുവനന്തപുരം: മലയാളിയുടെ കവിതാസ്വാദന ബോധത്തെ ചിത്തിരത്തോണിയിലേറ്റി അക്കരേക്ക് കൊണ്ടുപോയ കാൽപനിക കവിയായിരുന്നു പൂവച്ചല്‍ ഖാദര്‍. ഹൃദയത്തോടു ചേർത്തുവയ്ക്കാൻ പോന്ന എണ്ണമറ്റ ഗാനങ്ങളാണ് ആർദ്രതയിറ്റുന്ന ആ തൂലികയിലൂടെ മലയാളത്തിനു സമ്മാനമായി കിട്ടിയത്.

സൗന്ദര്യവും ലാളിത്യവും ഇഴയിടുന്ന വരികളുമായി, കാലത്തേയും ഒപ്പം കൂട്ടി പകരക്കാരനില്ലാത്ത ആ പ്രതിഭ നടന്നു കയറിയത് എത്രയോ ഹൃദയങ്ങളിലേക്കാണ്. കാലാതിവര്‍ത്തിയായ രചനകളിലൂടെ കാലഘട്ടത്തിെൻറ കവിയായി മാറിയ പൂവച്ചല്‍, എഴുത്തിെൻറ ജീവിതപാതയില്‍ നട്ടുവളര്‍ത്തുന്നത് മലയാളിയുടെ മനഃസാക്ഷിയെ തന്നെയാണ്.


വയലാറും പി. ഭാസ്കരനും ഒ.എൻ.വിയും പാടിയുണർത്തിയ മലയാളി കാവ്യഭാവനയിലൂടെ തന്നിലേക്കടുപ്പിക്കാൻ ഖാദറിനായി. തിരുവിതാംകൂര്‍ ഗ്രാമങ്ങളിലെ ജീവിതത്തെ തീവ്രാനുഭവങ്ങളാക്കിയുള്ള വരികള്‍ അദ്ദേഹത്തിെൻറ രചനകളിലുടനീളം കാണാം.

മലയാള സിനിമയില്‍ കാൽപനികതയും പ്രണയവും കൊടുങ്കാറ്റ് വീശിയ 80കളിലായിരുന്നു പൂവച്ചല്‍ രചനകളുടെ 'കാലൊച്ച കേള്‍ക്കാന്‍' കേരളം കൂടുതല്‍ കാതോര്‍ത്തിരുന്നത്.


1982ൽ പുറത്തിറങ്ങിയ, പക്വതയാർന്ന ഒരു പ്രണയത്തിെൻറ കഥ പറയുന്ന ഭരതൻ ചിത്രമായിരുന്നു 'പാളങ്ങൾ'. വലിയ ആളനക്കങ്ങളോ ദൃശ്യ ബഹളങ്ങളോ ഒന്നുമില്ലാത്ത ഒരു സാധാരണ കഥയെങ്കിലും നെടുമുടി - സെറീന വഹാബ് ജോഡികളുടെ ഇമ്പമൂറുന്ന പ്രണയം പാളങ്ങൾക്ക് ആസ്വാദക ഹൃദയങ്ങളിൽ നൽകിയ സ്വീകാര്യത ചെറുതായിരുന്നില്ല.

നിഷ്കളങ്കതയുടെ തിളക്കം പേറുന്ന രാമുവി​‍െൻറ പ്രണയവും ദുഃഖക്കയത്തിൽനിന്ന് ഉയർന്ന ഉഷയുടെ പ്രണയവും നിശബ്​ദം പാളങ്ങളിലൊന്നാവുമ്പോൾ പിറന്നു വീഴുന്ന ഗാനമാണ് 'ഏതോ ജന്മ കൽപനയിൽ..' പൂവച്ചൽ ഖാദറെന്ന പേര് പാട്ടെഴുത്തു വഴിയിലെ അതികായൻമാർക്കൊപ്പം ചേർത്തുവയ്ക്കാൻ മലയാളത്തെ പ്രേരിപ്പിച്ച ആദ്യ ഗാനം അതായിരുന്നു.

എസ്. ജാനകി, ശ്യാം എന്നിവർക്കൊപ്പം കമ്പോസിംഗ് വേളയിൽ പൂവച്ചൽ ഖാദർ

പ്രമുഖരായ സംഗീത സംവിധായകരോടൊപ്പം പൂവച്ചല്‍ ഖാദര്‍ വളരെക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓരോ കാലത്തും സംഗീതം തലമുറകളുടെ അഭിരുചിക്കനുസൃതമായി മാറുമ്പോഴും കാവ്യഭംഗി നിലനിര്‍ത്താനായതാണ് ഈ കവിയെ നമുക്ക് പ്രിയപ്പെട്ടതാക്കിയത്.

കാവ്യാംശമുള്ള വരികള്‍ക്ക് സംഗീതം നല്‍കിയാല്‍ മികച്ച ഗാനങ്ങള്‍ പിറവിയെടുക്കുമെന്ന് തെളിയിക്കാന്‍ പൂവച്ചലിെൻറ വരികള്‍ ഉദാഹരണമാണ്.


പൂവച്ചല്‍ ഖാദറിെൻറ വരികള്‍ക്ക് ജോൺസ​‍െൻറ സംഗീതം, യേശുദാസ് പാടിയത് അല്ലെങ്കില്‍ പൂവച്ചല്‍ ഖാദറിെൻറ വരികള്‍ക്ക് എം.ജി രാധാകൃഷ്​ണ​‍െൻറ സംഗീതം, യേശുദാസ് പാടിയത്... എന്നിങ്ങനെ ആകാശവാണിയിലൂടെ മലയാളിയുടെ കാതില്‍ 'പൂവച്ചല്‍' കേട്ടുപതിയുകയായിരുന്നു.

പക്ഷേ പിൻകാലങ്ങളിൽ കവിയെ മലയാള സിനിമ ലോകവും സംസ്ഥാന സർക്കാരും വിസ്മരിച്ചു. അതിലൊന്നും അദ്ദേഹത്തിന് പരാതിയുണ്ടായിരുന്നില്ല. ജനങ്ങള്‍ നല്‍കിയ സ്‌നേഹമായിരുന്നു അദ്ദേഹത്തിെൻറ ഏറ്റവും വലിയ പുരസ്കാരങ്ങൾ.





Tags:    
News Summary - Music by MG Radhakrishna with lyrics by Poovachal Khader, sung by Yesudas ...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.