പാട്ടിനെ പ്രണയിച്ച്​ പ്രണയിച്ച്​ ഒരച്​ഛ​നും മകനും​

പാട്ടുകൾ എത്ര കേട്ടുകേട്ടു പഴകിയതാണെങ്കിലും ചിലർ പാടു​േമ്പാൾ അതിന്​ പുതിയൊരു ഭാവം വരും. കാലത്തെ പിന്നിലാക്കി ആ പാട്ട്​ പിന്നെയും വർത്തമാനത്തി​െൻറ ചുണ്ടിൽ ഈണമായി നിറയും. ഇത്​ പാട്ടി​െൻറയും വരികളുടെയും ഈണത്തി​െൻറയും മാത്രം പ്രത്യേകതകൊണ്ടല്ല, പുതിയ ശബ്​ദ സംഗീത വീചികൾകൊണ്ട്​ അവയെ സ്​പർശിക്കുന്നത്​ കൊണ്ടു കൂടിയാണ്​. കേട്ട പാട്ടുകൾ വീണ്ടും പാടിയും പുതിയ അന്വേഷണങ്ങൾ നടത്തിയും പാട്ടിനൊപ്പം ജീവിക്കുന്ന ഒരച്​ഛനും മകനുമുണ്ട്​ തിരുവനന്തപുരത്ത്​.

ഗസൽ ഗായകൻ പത്​മകുമാറും മകൻ ദേവാനന്ദും. പാട്ടി​െൻറ ലഹരിയിൽ പാടിക്കൊണ്ടേയിരിക്കുന്നവർ. പാട്ടുവിടാത്തവർ. മലയാളത്തിന്​ തരളമായൊരുപാട്​ പാട്ടുകൾ സമ്മാനിച്ച ആർദ്രഗീതങ്ങളുടെ പാട്ടുകാരനാണ്​ പത്​മകുമാർ. പാട്ടുകളുടെ പുതിയ കാല ഡിജിറ്റൽ യുഗത്തിനും മ​ു​േമ്പ കാസറ്റുകളുടെ സുവർണകാലത്ത്​ പാടിതുടങ്ങിയയാൾ. ആ യാത്ര ഇപ്പോൾ മകൻ ദേവാനന്ദിൽ എത്തി നിൽക്കുന്നു.

പാട്ടിലലിഞ്ഞ്​ അലഞ്ഞ നാളുകൾ

അച്​ഛൻ കാർത്തികേയൻ വെറുതെയിരി​ക്കു​േമ്പാൾ പാടുന്നതുകേട്ടാണ്​​ പത്​മകുമാറിന്​ പാട്ട്​ ആവേശമായത്​​. താൽപര്യമു​ണ്ടെങ്കിലും അയാൾ പക്ഷേ, പാട്ടുപഠിക്കാൻ പോയില്ല. പകരം എത്തിയത്​ തിരുവല്ലം ചിത്രാഞ്ജലി സ്​റ്റുഡിയോയിൽ. അവിടെ കാമറ പ്രവർത്തനങ്ങൾ പഠിക്കവേയാണ്​ ജോൺ എബ്രഹാമി​െൻറ 'അമ്മ അറിയാൻ' സിനിമയുടെ ജോലികൾ നടക്കുന്നത്​. അതിൽ പാടാൻ ഗസൽ ഗായകൻ ഉമ്പായി സ്​റ്റുഡിയോയിലെത്തി. അന്ന്​ പത്​മകുമാർ ആ പാട്ടുകേട്ട്​ ഏറെ നേരം നിന്നു. ഹൃദയത്തിലെ ആദ്യ തിരി അന്ന്​ അറിയാതെ തെളിഞ്ഞിരിക്കണം. ചിത്രാഞ്​ജലി വി​ട്ടെങ്കിലും പത്​മകുമാർ കാമറക്ക്​ പിറകെ പോയില്ല. പകരം ബോർഡെഴുത്ത്​ തുടങ്ങി. അന്ന്​ ഒരു ടേപ്പ്​ റെക്കോർഡർ കൂടി വാങ്ങി. വരക്കുന്ന സമയം അതിൽ നിന്ന്​ നിലക്കാതെ പാ​ട്ടൊഴുകി. മെഹ്​ദി ഹസനും ഗുലാം അലിയും റഫിയും പത്​മകുമാറിനെ വിടാതെ പിറകെ കൂടി. അവരോടെല്ലാം അയാൾക്ക്​ പ്രണയമായി.

ഇടക്ക്​ ഗാനമേളകളിൽ പത്​മകുമാർ പാടാനെത്തി. കേൾവിക്കാരനായിരിക്കുന്നതി​െൻറ സുഖം അവിടെയില്ലെന്ന്​ പെ​ട്ടെന്ന്​ തിരിച്ചറിവുണ്ടായി. ബഹളങ്ങളും ആട്ടവും ചാട്ടവുമൊക്കെയായിരുന്നു എപ്പോഴും മുന്നിൽ. അങ്ങനെയിരിക്കെ ഒരു ദിവസം അയാൾ വാരാണസിയിലേക്ക്​ വണ്ടികയറി. കിഷൻ മഹാരാജ്​ ഘരാനയിൽ സ്​ഥിരം കേൾവിക്കാരനായി. ഘദഖ്​, ഖജരി, ഖയാൽ, ദ്രുപത്​ എന്നിങ്ങനെ സംഗീതത്തി​െൻറ വിവിധ പടവുകളിലൂടെ കയറിയിറങ്ങി. ഇടക്ക്​ ദിവസങ്ങൾ നീളുന്ന കല്യാണ രാവുകളിൽ പാട്ടുമായെത്തി. വാരാണസി, പൂനെ, മുംബൈ എന്നിവിടങ്ങളിൽ പാട്ടുമായി അലഞ്ഞു.

ഇതിനിടയിൽ പത്​മകുമാർ ദുബൈയിലെത്തി. റസ്​റ്ററൻറിലെ പാട്ടുകാര​​േൻറതായിരുന്നു വേഷം. സംഗീതപ്രാധാന്യമില്ലാത്ത ആ ജോലി വിട്ടയാൾ വൈകാതെ നാട്ടിലേക്ക്​ തിരിച്ചു. പാട്ടുവി​ട്ടൊരു ജീവിതം തനിക്കില്ലെന്ന തിരിച്ചറിവ്​ അതിനകം അയാളിൽ രൂപപ്പെട്ടിരുന്നു.

വീട്ടിലെ സ്​റ്റുഡിയോ

കേരളത്തിലും പുറത്തും ചെറിയ സ്​റ്റുഡിയോകൾ രൂപപ്പെട്ടുവരുന്ന കാലമായിരുന്നു അത്​. ഇടക്കി​െടയുള്ള മൂകാംബിക യാത്രകൾ അന്ന്​ പതിവായിരുന്നു. പാട്ടിനോടും ആ അന്തരീക്ഷത്തോടുമുള്ള സ്​നേഹമായിരുന്നു കാരണം. യാത്രക്കാരായ കൂട്ടുകാരിൽ അന്ന്​ കോട്ടയം നസീറും മറ്റും അംഗമായിരുന്നു. കുറച്ചുകാലം അവിടെ താമസിക്കുകയുമുണ്ടായി. അത്​ മറ്റൊരു ചിന്തയിലെത്തിച്ചു. ഒരു കാസറ്റിറക്കിയാലോ! വൈകിയില്ല, 'ഓം നമോ മൂകാംബിക' എന്ന പേരിൽ പത്​മകുമാർ എഴുതി പാടിയ കാസറ്റ്​ വിപണിയിലെത്തി. അതൊരു വലിയ വിജയമായി.

വൈകാതെ വേണു വി. ദേശം എഴുതിയ 'ആ രാവിൽ' ഗസൽ ആൽബം പുറത്തിറങ്ങി. വിവിധ വേദികളിൽ അവസരങ്ങൾ വന്നുചേർന്നു. പാട്ടും കൂട്ടുമായി അങ്ങനെ പോകവേയാണ്​ കോവിഡ്​ മഹാമാരി ലോകത്തെ വിഴുങ്ങിയതും ലോക്​ഡൗണി​െൻറ കെണിയിൽ ആളുകൾ വീണുപോയതും. ഇതോടെ പല പദ്ധതികളും ഇടക്കുവെച്ച്​ നിന്നു. എന്നാൽ മറ്റൊരു നേട്ടമുണ്ടായി. വീട്ടിലെ സ്​റ്റുഡിയോ സജീവമായി. അവിടെ മകനൊപ്പം പത്​മകുമാർ പതിവായി ലൈവിലെത്തി. ഓർമകളും ശ്രദ്ധാഞ്​ജലികളുമായി പലരിലൂടെ പാ​ട്ടൊഴുകി. ബാബുരാജും ദേവരാജൻ മാസ്​റ്ററും ജോൺസൺ മാസ്​റ്ററും ഗുലാം അലിയും ജഗ്​ജിത്​​ സിങും മെഹ്​ദി ഹസനും അനൂപ് ​ഝലോട്ടയും മദൻ മോഹനുമൊക്കെ പത്​മകുമാറി​െൻറയും ദേവാനന്ദി​െൻറയും ശബ്​​ദത്തിൽ വീണ്ടും വീണ്ടും പാടിക്കൊണ്ടേയിരുന്നു. പലയിടങ്ങളിലിരുന്ന്​ ഒരുപാട് പേർ അതാസ്വദിച്ചു.

പാട്ടിലുടെ ആനന്ദയാത്ര

മക്കൾ ആദിത്യനും ദേവാനന്ദും പാടുമെങ്കിലും പത്​മകുമാറിന്​ കൂടെ കിട്ടിയത്​ ഇളയവൻ ദേവാനന്ദിനെയാണ്​. സ്വാതിതിരുനാൾ സംഗീത​ അക്കാദമിയിൽ പഠിക്കുന്ന ദേവാനന്ദിന്​ ഇപ്പോൾ തന്നെ നിരവധി ശിഷ്യന്മാരുണ്ട്​. പാടിയും പഠിപ്പിച്ചും അച്​ഛനും മകനും സ്വയം ആഹ്ലാദിക്കുന്നു. സഹൃദയരെ ആഹ്ലാദിപ്പിക്കുന്നു. ഏവർക്കും ഇഷ്​ടമായ പാട്ടുകൾ മൂളുന്നു. ചുറ്റുമുള്ള എല്ലാ വിഷമതകളും എന്തിന്​ കോവിഡ്​ മഹാമാരി വരെ അപ്പോൾ നിസ്സാരമാകുന്നു-പാട്ട്​ ആശ്വാസ ഒൗഷധമാകുന്നു. ഇരുവരും ഒന്നിച്ചുള്ള ഓരോ പാട്ടും കേട്ടുകഴിയു​േമ്പാഴും ഇരുവരുമെത്ര ആനന്ദകരമായാണ്​ അതിലൂടെ യാത്ര ചെയ്യുന്നതെന്ന്​ തോന്നിപോകും. അതങ്ങനെ കേട്ടുകേട്ടിരിക്കെ, നമ്മളും അറിയാതെ അതിലൊരാളാകും. പാട്ടി​െൻറ വഴിയിൽ അജ്​ഞാത തേരിലേറിയുള്ള യാത്ര... 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.