ഓ..ള് ഓ..ള് കണ്ണ് തുറന്ന് ഖൽബ്‌ മിടിച്ച്‌ മുന്നിലോളുണ്ട്; സിദ്​ ശ്രീരാം പാടിയ മണിയറയിലെ അശോകനിലെ പുതിയ പാട്ട്​

ദുൽഖർ സൽമാനും ജേക്കബ്​ ഗ്രിഗറിയും ചേർന്ന്​ നിർമിച്ച്​ ഗ്രിഗറി, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന 'മണിയറയിലെ അശോകൻ' എന്ന ചിത്രത്തിലെ മൂന്നാമത്തെ പാട്ടും​ റിലീസ്​ ചെയ്​തു. യൂട്യൂബിൽ ദുൽഖറി​െൻറ ചാനലിലൂടെ പുറത്തുവന്ന 'ഒാള്'​ എന്ന പാട്ട് പാടിയിരിക്കുന്നത് ​സിദ്​ ശ്രീരാമാണ്​. ചിത്രത്തി​െൻറ സംവിധായകൻ ശംസു സയ്​ബയുടെ മനോഹരമായ വരികൾക്ക്​ സംഗീതം നൽകിയിരിക്കുന്നത്​ ശ്രീഹരി കെ നായർ​.

ഒാണത്തിന്​ ഒ.ടി.ടി പ്ലാറ്റ്​ഫോമായ നെറ്റ്​ഫ്ലിക്​സിലൂടെയാണ്​ ചിത്രം റിലീസ്​ ചെയ്യുക. ഷൈൻ ടോം ചാക്കോ, കൃഷ്​ണ ശങ്കർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രമായുണ്ട്​. വിനീത്​ കൃഷ്​ണനാണ് മണിയറയിലെ അശോകന്​​ തിരക്കഥ രചിച്ചിരിക്കുന്നത്​. സജാദ്​​ കാക്കു ഛായാഗ്രഹണവും അപ്പു എൻ. ഭട്ടതിരി എഡിറ്റിങ്ങും നിർവഹിക്കുന്നു.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.