ടി-സീരീസ്ന് വേണ്ടി ഒമർ ലുലുവിന്റെ അദ്യ ഹിന്ദി മ്യൂസിക്കൽ ആൽബം

ഹാപ്പി വെഡിങ്, ചങ്ക്സ്, അഡാർ ലൗ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ഒമർ ലുലു ആദ്യമായി ഒരുക്കുന്ന ഹിന്ദി ആൽബം ടി-സീരീസ് പുറത്തിറക്കുന്നു. വിർച്വൽ ഫിലിംസിന്റെ ബാനറിൽ രതീഷ് ആനേടത്ത് നിർമ്മിക്കുന്ന ഈ ആൽബത്തിൽ ദുബൈയിൽ നിന്നുള്ള മോഡലുകളായ അജ്മൽ ഖാനും ജുമാനാ ഖാനുമാണ് പ്രധാന വേഷത്തിലെത്തുന്നത്.

ചങ്ക്സ് എന്ന ചിത്രത്തിലെ 'മേക്കാനിക്കിലെ വിശ്വാമിത്രൻ' എന്ന സൂപ്പർ ഹിറ്റ് ഗാനത്തിലൂടെ മലയാളികൾക്ക് ഒമർ ലുലു പരിചയപ്പെടുത്തിയ ജുബൈർ മുഹമ്മദാണ് ഈ ആൽബത്തിന്റെയും സംഗീത സംവിധായകൻ. വിശാഖ് പി.വിയാണ് കാസ്റ്റിങ് ഡയറക്ടറായി എത്തുന്നത്. ഛായാഗ്രാഹണം: മുസ്തഫ അബുബക്കർ. ചീഫ് അസോസിയേറ്റായി അഥാൻ അബ്ബാസ്, അസോസിയേറ്റായി ഇഷ്‌റത് സൂരജ് സലീം, അസാദ് അബ്ബാസ്‌, ലൈൻ പ്രൊഡ്യൂസറായി ഫഹീം റഹ്മാൻ എന്നിവരും ആൽബത്തിന്റെ ഭാഗമാവുന്നു.

അജ്മൽ ഖാൻ ആദ്യമായി നായകനായി എത്തുന്ന ഈ മ്യൂസിക് വീഡിയോ ദുബൈയിൽ ആണ് പൂർണമായും ഷൂട്ട് ചെയ്തത്. ഗായകനും നടനുമായ പരീകുട്ടി പെരുമ്പാവൂർ, യു.എ.ഇയിൽ നിന്നുള്ള സഹിദ്‌ അഹമ്മദ്, ആയിഷ അയിഷി എന്നിവരും മറ്റു വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.