ഭീമൻ്റെ വഴിയിലെ ആദ്യഗാനം ' ഒരുത്തി ' പുറത്ത്​; വിഷ്ണു വിജയ് - മുഹ്സിൻ പരാരി കോമ്പോ

കുഞ്ചാക്കോ ബോബൻ നായകനാകുന്ന ഭീമൻ്റെ വഴി എന്ന സിനിമയിലെ ആദ്യഗാനം പുറത്തിറങ്ങി. ഒരുത്തി എന്ന് പേരിട്ടിരിക്കുന്ന പ്രണയ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. നായാട്ടിന് ശേഷം വിഷ്ണു വിജയ് സംഗീതവും ഹലാൽ ലൗ സ്റ്റോറിക്ക് ശേഷം മുഹ്സിൻ പരാരി വരികളും കൈകാര്യം ചെയ്യുന്ന ഗാനമാണ് ഒരുത്തി. വിഷ്ണു വിജയ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ചിത്രത്തിന്‍റെ ട്രെയിലർ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അഷ്റഫ് ഹംസയാണ്. നിരൂപക പ്രശംസ നേടിയ തമാശ ആണ് അഷ്റഫ് ഹംസയുടെ ആദ്യചിത്രം. പ്രമുഖ നടനും തിരക്കഥാകൃത്തുമായ ചെമ്പൻ വിനോദ് ജോസ് തിരക്കഥ രചിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഭീമൻ്റെ വഴി. അദ്ദേഹം ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. 

Full View

ചെമ്പൻ വിനോദ് ജോസിനൊപ്പം നിർമ്മാതാക്കളായി റിമ കല്ലിങ്കൽ ആഷിഖ് അബു എന്നിവരുമുണ്ട്​. ഡിസംബർ 3ന് ആണ് ലോകമെമ്പാടും ഭീമൻ്റെ വഴി പ്രദർശനത്തിന് എത്തുന്നത്. കേരളത്തിൽ 130 ഓളം തിയറ്ററുകളിൽ ഭീമൻ്റെ വഴി പ്രദർശനത്തിനെത്തുമെന്ന് ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു.

ജല്ലിക്കട്ട് സിനിമയിലൂടെ ഈ വർഷം നാഷണൽ അവാർഡ് നേടിയ ഗിരീഷ് ഗംഗാധരനും കുഞ്ചാക്കോ ബോബനും ഒരുമിക്കുന്ന ആദ്യ സിനിമ കൂടിയാണ് ഭീമൻ്റെ വഴി. ഇരുവരുടെയും മുൻപ് ഇറങ്ങിയ സിനിമകളിൽ നിന്നും ഏറെ വ്യത്യസ്തമായൊരു സിനിമയായിരിക്കുമിത്​.

സുരാജ് വെഞ്ഞറമ്മൂടിൻെറ കമിയോ വേഷം ആണ് പ്രതീക്ഷ നൽകുന്ന മറ്റൊരു കാര്യം. കുറച്ച് കാലമായി സീരിയസ് വേഷങ്ങളിൽ കണ്ടിരുന്ന സുരാജ് വെഞ്ഞാറമൂട് വീണ്ടും കോമഡി വേഷത്തിൽ വരുന്ന ചിത്രമാണ് ഭീമൻ്റെ വഴി. ചെമ്പോസ്കി മോഷൻ പിക്ചേഴ്സും ഒ.പി.എം സിനിമാസും ചേർന്നാണ് നിർമ്മാണം. വിഷ്ണു വിജയ് ആണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. സംവിധായകനായ മുഹ്സിൻ പരാരി ഗാനങ്ങൾ രചിച്ചിരിക്കുന്നു. അഖിൽ രാജ് ചിറയിൽ കലാസംവിധാനവും നവാഗതനായ നിസാം കാദിരി എഡിറ്റിംഗും കൈകാര്യം ചെയ്തിരിക്കുന്നു.

ജിനു ജോസഫ് എന്ന നടൻ്റെ ഇതു വരെ കാണാത്ത പ്രകടനം ആണ് ചിത്രത്തിലേത്​. ജിനുവിനെ കൂടാതെ ചിന്നു ചാന്ദ്നി, മേഘ തോമസ്, വിൻസി അലോഷ്യസ്, ശബരീഷ് വർമ്മ, നിർമ്മൽ പാലാഴി, ബിനു പപ്പു, ദിവ്യ എം നായർ, ഭഗത് മാനുവൽ, ആര്യ സലീ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ഹരീഷ് തേക്കേപ്പാട്ട് , സൗണ്ട് ഡിസൈൻ – അരുൺ രാമ വർമ്മ, മേക്കപ്പ് – ആർ.ജി വയനാടൻ, കോസ്റ്റ്യൂംസ് – മസ്ഹർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ – ഡെവിസൺ സി.ജെ, പി ആർ ഒ – ആതിര ദിൽജിത്, സ്റ്റിൽസ് – അർജ്ജുൻ കല്ലിങ്കൽ, പോസ്റ്റർ ഡിസൈൻ – പോപ്​കോൺ.

Tags:    
News Summary - Oruthi Lyric Video Out Bheemante Vazhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.