കോഴിക്കോട്: `പാടാമെന്നായ്' ഗാനവുമായി സംഘാടകർ രംഗത്ത്്. 1980കളിൽ സ്റ്റുഡന്‍റ് ക്രിസ്ത്യന്‍ മൂവ്മെന്‍റിലെ (എസ്. സി. എം) ഒരുപറ്റം വിദ്യാര്‍ത്ഥികളും അവരുടെ സഹയാത്രികരും ചേര്‍ന്നു രചിച്ച ഗാനങ്ങളുടെ സമാഹരമാണ് `പാടാമൊന്നായ്' .
അക്കാലത്തെ വിശ്വാസ ബോധ്യങ്ങളും സാമൂഹിക പ്രതിബദ്ധതകളും ഉള്ളടങ്ങിയ ഈ ഗാനങ്ങളോട് പിൽക്കാലത്ത്, പ്രത്യേകിച്ച് 90കളിൽ നിരവധി ഗാനങ്ങൾ കണ്ണിചേർക്കപ്പെട്ടു. ക്രൈസ്തവ മണ്ഡലങ്ങളിൽ മാത്രമല്ല, മതേതര ഇടങ്ങളിലും ഈ ഗാനങ്ങൾ സ്വീകരിക്കപ്പെട്ടു.
ക്രൈസ്തവ വിശ്വാസത്തിന്‍റെ പൊരുൾ തേടുന്നതും സാധാരണ മനുഷ്യരുടെ ആകുലതകൾ പങ്കുെവയ്ക്കുന്നതുമാണ് പാടാമൊന്നായ് ഗാനങ്ങളുടെ ഉള്ളടക്കം. അതിനാൽ തന്നെ പരമ്പരാഗതമായ ക്രൈസ്തവ ഗാനങ്ങളിൽ നിന്നും ഭാഷ്യത്തിലും ആലാപനത്തിലും അത് വ്യത്യസ്ത പുലർത്തുന്നുണ്ട്. മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുന്ന ഈ ഗാനശാഖയ്ക്ക് സമകാലികമായ ഒരു തുടർച്ചയുണ്ടാകണമെന്നും ആഗ്രഹമാണ് പുതിയ നീക്കത്തിനുപിന്നിൽ.
ഈ സാഹചര്യത്തിൽ ഏപ്രിൽ 17 ന് വൈകീട്ട് ഏഴ് മുതൽ ഒൻപതു മണി വരെ zoom പ്ലാറ്റ്ഫോമിൽ ഒരു സംഗീത സായാഹ്നം ക്രമീകരിക്കുകയാണ്. Zoom ID: 7827657306. Passcode: 12345.
പാടാമൊന്നായ് ഗാനങ്ങളുടെ രചയിതാക്കൾ, സംഗീതം നൽകിയവർ വിവിധ കാലഘട്ടത്തിൽ ഈ പാട്ടുകള്‍ ഏറ്റുപാടിയവർ എന്നിവരെല്ലാം ഒന്നിക്കുന്ന ഗാനസായാഹ്നമായിതുമാറുെമന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.