എം.എച്ച്.ആറും ഡാബ്‌സിയും ബേബി ജീനും ഒപ്പം ജോക്കറും; 'പന്തൾ CHANT' മായി മുഹ്സിന്‍ പരാരിയുടെ മുറിജിനൽസ് -വിഡിയോ

ഫുട്‌ബോളിന്റെ രാഷ്ട്രീയവും കളിയോടുള്ള സ്‌നേഹവും പങ്കവെച്ചുകൊണ്ടുള്ള മുഹ്‌സിൻ പരാരിയുടെ 'പന്തൾ CHANT' എന്ന മ്യൂസിക് വിഡിയോ വൈറലാകുന്നു. മു.രി എന്ന ചുരുക്ക പേരിൽ ഗാനങ്ങൾ ഒരുക്കുന്ന മുഹ്സിൻ പരാരിയുടെ നേതൃത്വത്തിൽ ആരംഭിച്ച മുറിജിനൽസിന്റെ ഭാഗമായി 'പന്തൾ CHANT' എന്ന മ്യൂസിക് വിഡിയോ എത്തിയത്.

എംഎച്ച്ആർ, ഡാബ്‌സി, ബേബി ജീൻ, ജോക്കർ, റൈത്ത് വി എന്നിവർ ചേർന്നാണ് മ്യൂസിക് വിഡിയോയിൽ അഭിനയിക്കുകയും സംഗീതവും ചെയ്തിരിക്കുന്നത്. മുഹ്‌സിൻ പരാരിയും ബേബി ജീനും ഡാബ്‌സിയും ചേർന്ന് എഴുതിയ വരികൾക്ക് റെക്സ് വിജയനാണ് ട്രാക്ക് മിക്സിങ്ങും മാസ്റ്ററിങ്ങും നടത്തിയിരിക്കുന്നത്. റൈറ്റിങ് കമ്പനിയുടെ യുട്യൂബ് ചാനലിലൂടെയാണ് വിഡിയോ പുറത്തുവിട്ടത്.

നേരത്തെ മുറിജിനൽസിന്റെ ആദ്യ ഗാനമായ ജിലേബി റിലീസ് ചെയ്തിരുന്നു. സിതാര കൃഷ്ണകുമാറായിരുന്നു ജിലേബി ആലപിച്ചത്.സ്വതന്ത്ര സംഗീതത്തിനായി മലയാളത്തിൽ ആദ്യമായിട്ടാണ് മുറിജിനൽസ് പോലെ ഒരു കൂട്ടായ്മ ഉണ്ടാവുന്നത്. റൈറ്റിംഗ് കമ്പനിയുടെ ബാനറിൽ ഒരുക്കുന്ന മുറിജിനൽസ് വോള്യം ഒന്നിൽ പത്തോളം ഗാനങ്ങളാണ് ഉണ്ടാവുക.


Full View


Tags:    
News Summary - Panthalchant Musical Video Went Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-11 05:06 GMT