ഒരു സൗത്തിന്ത്യൻ പാട്ടിനും ലഭിക്കാത്ത നേട്ടം സ്വന്തമാക്കി റൗഡി ബേബി; സന്തോഷം പങ്കിട്ട്​ ധനുഷും സായ്​ പല്ലവിയും

2018ൽ തിയററ്റിലെത്തിയ മാരി 2 എന്ന ധനുഷ്​ ചിത്രം പ്രതീക്ഷിച്ച വിജയം സ്വന്തമാക്കിയില്ലെങ്കിലും യുവാൻ ശങ്കർ രാജ സംഗീതം നൽകിയ ചിത്രത്തിലെ 'റൗഡി ബേബി' എന്ന ഗാനം വമ്പൻ ഹിറ്റായിരുന്നു. എന്നാൽ, അതേ പാട്ട്​ ഇപ്പോൾ മറ്റൊരു ചരിത്രം സൃഷ്​ടിച്ചിരിക്കുകയാണ്​. യൂട്യൂബിൽ ഒരു ബില്യൺ (100 കോടി) കാഴ്​ച്ചക്കാരെ സ്വന്തമാക്കുന്ന ആദ്യത്തെ ദക്ഷിണേന്ത്യൻ ഗാനമാണ്​​ ഇനിമുതൽ റൗഡി ബേബി. നേരത്തെ ബിൽബോർഡ്​ യൂട്യൂബ്​ ചാർട്ടിൽ ഇടംനേടി റെക്കോർഡിട്ട റൗഡി ബേബിക്ക്​ ഇത്​ രണ്ടാമത്തെ ചരിത്ര നേട്ടം കൂടിയാണ്​.

സായ്​ പല്ലവിയും ധനുഷും യുവാൻ ശങ്കർരാജയുടെ രസകരമായ സംഗീതത്തിന്​ ഇണങ്ങുന്ന രീതിയിൽ ചുവടുവെച്ചപ്പോൾ പ്രായഭേദമന്യേ എല്ലാവരും പാട്ടിനെ സ്വീകരിച്ചു. പ്രഭുദേവയാണ്​ ഇരുവരെയും ചിത്രത്തിൽ ഡാൻസ്​ പഠിപ്പിച്ചത്​. പതിവ്​ ശൈലിയിൽ നിന്നും മാറിയുള്ള പാട്ടും ഡാൻസും ചിത്രീകരണവും ലൊക്കേഷനുമെല്ലാം നേട്ടത്തിന്​ കാരണമായി.

Full View

ദിയയും ധനുഷും ചേർന്നാണ്​ പാട്ട്​ പാടിയിരിക്കുന്നത്​. അനിരുദ്ധ്​ സംഗീതം നൽകി ധനുഷ്​ ആലപിച്ച വൈ ദിസ്​ കൊലവെറി എന്ന ഗാനവും ആഗോളതലത്തിൽ വമ്പൻ ഹിറ്റായി മാറിയിരുന്നു. കൊലവെറിയുടെ ഒമ്പതാം വാർഷിക ദിനത്തിലാണ്​ റൗഡി ബേബിക്ക്​​ 100 കോടി കാഴ്​ച്ചക്കാരെ ലഭിച്ച അപൂർവ്വ നേട്ടം ആഘോഷിക്കുന്നത്​. അതി​െൻറ സന്തോഷം ധനുഷും നടി സായ്​ പല്ലവിയും​ ട്വിറ്ററിൽ പങ്കുവെച്ചു.


Tags:    
News Summary - rowdy baby sets new record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.