'വെണ്ണിലാചന്ദനക്കിണ്ണം പുന്നമടക്കായലിൽ വീണേ...' ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളിലേക്ക് മലയാളിയെ എന്നും നയിക്കുന്നതാണ് 'അഴകിയ രാവണനി'ലെ ഈ അതിമനോഹര ഗാനം. ആദ്യ കേൾവിയിൽ തന്നെ മനസ്സിനെ കീഴടക്കുന്ന ഗാനം. 1996ൽ കമലിന്‍റെ സംവിധാനത്തിലിറങ്ങിയ സിനിമയിൽ കൈതപ്രവും വിദ്യാസാഗറും ചേർന്നൊരുക്കിയ ഗാനം കാലമെത്ര കടന്നുപോയാലും സംഗീതപ്രേമികളുടെ മനസ്സിൽ നിലനിൽക്കും.
യേശുദാസും ശബ്നവും ചേർന്നാലപിച്ച ഈ മെലഡി ഗാനത്തിന്‍റെ പുതുമ നിറഞ്ഞ കവർസോങ് വിഡിയോയുമായി എത്തിയിരിക്കുകയാണ് സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധേയയായ സന മൊയ്തൂട്ടി. സത്യം ഓഡിയോസിന്‍റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്ത ഗാനം ഇതിനോടകം നിരവധി ആസ്വാദകരെ നേടിയിരിക്കുകയാണ്. മികച്ച ദൃശ്യാവിഷ്കാരവും ശബ്ദമിശ്രണവും സനയുടെ വ്യത്യസ്തമായ ആലാപനവും കൊണ്ട് ശ്രദ്ധേയമായ 'വെണ്ണിലാചന്ദനക്കിണ്ണ'ത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
സന മൊയ്തൂട്ടി ആലപിച്ച് സത്യം ഓഡിയോസ് റിലീസ് ചെയ്ത 'കണ്ണാടി കൂടുംകൂട്ടി', 'കരിമിഴി കുരുവിയെ കണ്ടീല', 'ചൂളമടിച്ചു കറങ്ങി നടക്കും' എന്നീ ഗാനങ്ങളുടെ കവർ യൂട്യൂബിൽ ഇതിനോടകം ഹിറ്റായതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.