വാഴ്ത്തു പാട്ടുമായി ഇന്ദ്രൻസിന്റെ 'റാണി'- വിഡിയോ ഗാനം പുറത്ത്

ങ്കർ രാമകൃഷ്ണൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'റാണി' എന്ന ചിത്രത്തിലെ ആദ്യ വിഡിയോ ഗാനം പുറത്തുവിട്ട് അണിയറപ്രവർത്തകർ. 'വാഴേണം വാഴേണം വാഴേണം ദൈവമേ...ആകാശോം ഭൂമിയും വാഴേണം ദൈവമേ..'എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്.ഒരു വാഴ്ത്തുപാട്ടായിട്ടാണ് ഗാനം ഒരുക്കിയിരിക്കുന്നത്.

അനുഷ്ടാന കലാരൂപമായിട്ടാണ് ചെയ്തിരിക്കുന്നതെങ്കിലും പുതിയ കാലഘട്ടത്തിന്റെ പശ്ചാത്തല സംഗീതത്തൻറന്റെ അകമ്പടിയോടെയാണ് ഈ ഗാനമൊരുക്കിയിരിക്കുന്നത്.ഒരു ഒമ്പതാം ഉത്സവത്തിന്റെ രാത്രിയിൽ അരങ്ങേറുന്ന കലാ സദ്യയുടെ ഭാഗമായാണ് ഈ ഗാനരംഗത്തൻറന്റെ അവതരണം. അയ്യായിരത്തിലേറെ ആൾക്കാർ പങ്കെടുത്തതായിരുന്നു ഈ ഗാന രംഗം വെഞ്ഞാറമൂട്, വെള്ളാനിക്കൽ പാറമുകളിൽ സെറ്റ് ഒരുക്കിയാണ് ചിത്രീകരിച്ചിരിക്കുന്നത്.ഉത്സവവും, ആലോഷങ്ങളും, കെട്ടുകാഴ്ച്ചകളുമൊക്കെ ഈ ഗാനത്തിന്റെ ദൃശ്യത്തിൽ ഉണ്ട്.

അരുൺ നന്ദകുമാറാണ് കോറിയോഗ്രാഫർ ഭാഷക്ക് അതീതമായ ഒരു മർഡർ മിസ്റ്ററിയാണ് ഈ ചിത്രത്തിന്റെ പ്രമേയം.ഭാസി എന്ന കുറ്റാന്വേഷൻറന്റെ കരിയറിലെ അവസാനത്തെ കേസ് പരിഹരിക്കുന്നതിലൂടെ അയാൾ വ്യക്തിപരമായ ധർമ്മസങ്കടത്തിലെത്തുന്നു.ധർമ്മരാജൻ എന്ന രാഷ്ട്രീയ നേതാവിന്റെ കൊലപാതകത്തിന്റെ ചുരുളുകൾ നിവർത്തുവാൻ ചുമതലയേറ്റഭാസി ധർമ്മരാജന്റെ അറിയപ്പെടാത്ത പല കുരുക്കുകളിലും ചെന്നുപെടുന്നു.ഇന്ദ്രൻസാണ് നായകനായ ഭാസിയെ കൈയ്യാളുന്നത്.ഇന്ദ്രൻസിന്റെ അഭിനയ ജീവിതത്തിലെ വലിയൊരു വഴിത്തിരിവിന കാരണമാകുന്നതാണ് ഈ ചിത്രം '

വളരെ പുരാതനമായ മുടിയാട്ടം എന്ന കലാരൂപത്തെ മോഡേൺ പശ്ചാത്തല സംഗീതത്തിലൂടെ അവതരിപ്പിക്കുന്നത് സംഗീതജ്ഞനായ ജോനാഥൻ ബ്രൂസ് ആണ്. ഒരു റോക്ക് ഗാനവും ജോനാഥൻ ഈ ചിത്രത്തിനു വേണ്ടി ഒരുക്കിയിട്ടുണ്ട്. വിനായക് ഗോപാൽ ചായാഗ്രഹണം നിർവ്വഹിക്കുന്നു. അപ്പു ഭട്ടതിരിയാണ് എഡിറ്റർ. മേന മേലത്ത് എന്ന പുതിയൊരു സംഗീത സംവിധായികയേക്കൂടി ശങ്കർ രാമകൃഷ്ണൻ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു.'

അഞ്ചു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.മഞ്ജരി, പ്രാർത്ഥനാ ഇന്ദ്രജിത്ത്, എന്നിവർക്കൊപ്പം നടൻ ഗുരു സോമസുന്ദരവും ഒരു ഗാനമാലപിച്ചിരിക്കുന്നു.ഷിബു ഗംഗാധരനാണ് അസ്സോസ്സിയേറ്റ് ഡയറക്ടർ .കലാസംവിധാനം -അരുൺ വെഞ്ഞാറമൂട് , ചമയം - രഞ്ജിത്ത് അമ്പാടി,നിർമ്മാണ നിർവ്വഹണം ഹരി വെഞ്ഞാറമൂട് .മാജിക്ക് ടെയിൽ വർക്ക് സിൻ്റ ബാനറിൽ ശങ്കർ രാമകൃഷ്ണൻ, വിനോദ് മേനോൻ ,ജിമ്മി ജേക്കബ്ബ് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.

ഉർവശി, ഭാവന, ഹണി റോസ്, അനുമോൾ, മാലാ പാർവ്വതി, ഗുരു സോമസുന്ദരം, ഇന്ദ്രൻസ്, മണിയൻ പിള്ള രാജു, കൃഷ്ണൻ ഗോപിനാഥ്.അശ്വിൻ ഗോപിനാഥ്, അശ്വത് ലാൽ, അംബി, സാബു ആമി പ്രഭാകരൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുറത്ത് ഇറങ്ങിയ ഗാനത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

Full View


Tags:    
News Summary - Shankar Ramakrishna's Rani's movie Vaazhenam Video Song Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.