കാലടി: സമൂഹ മാധ്യമങ്ങളിലൂടെ വൈറലായ പാട്ടുകാരി ശാന്ത ബാബു സിനിമയിലും പാടി. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത 'കണ്ണാടി' എന്ന സിനിമയിലാണ് നടുവട്ടം നവോദയപുരം സ്വദേശി എത്താപ്പിള്ളി വീട്ടിൽ ശാന്ത ബാബു പാടി അഭിനയിച്ചത്. ശ്രീകുമാരൻ തമ്പി, പി.കെ. ഗോപി, മുരുകൻ കാട്ടാക്കട എന്നിവരുടെ അഞ്ച് ഗാനങ്ങൾക്ക് കണ്ണൂർ സ്വദേശികളായ സതീഷ്, വിനോദ് എന്ന നവാഗത സഹോദരൻമാരാണ് സംഗീതം പകർന്നത്.
'നന്ദികേശൻ കുലത്തിൽ പിറന്നവർ അന്തിയോളം പണിയെടുക്കേണ്ടവർ' എന്ന ഗാനമാണ് ശാന്തബാബു പാടി അഭിനയിച്ചത്. ആണി കമ്പനിയിലെ ജോലിക്കാരിയായ ശാന്തക്ക് സംഗീതം ജീവനാണ്. മണി അയ്യമ്പുഴ എന്ന സാഹിത്യകാരൻ അഞ്ചു വർഷം മുമ്പ് ശാന്ത പാടിയ ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ ഇട്ടിരുന്നു. ഇതോടെ ഗാനങ്ങൾക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്. സിനിമയിൽ പാടി അഭിനയിച്ച ഖ്യാതി നിലനിൽക്കുമ്പോഴും ശാന്ത ജീവിതത്തിെൻറ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ആണി കമ്പനിയിലെ ജോലി ചെയ്യുകയാണ്.
സിനിമ കണ്ടിറങ്ങി ആണി കമ്പനിയിൽ ചെന്നപ്പോൾ അവിടെയും സഹപ്രവർത്തകരുടെ അഭിനന്ദന പ്രവാഹമായിരുന്നു. അഞ്ച് സംഗീത ആൽബങ്ങളിലും പാടിയിട്ടുണ്ട്. മീഡിയവണിലും പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. ഭർത്താവ് ബാബു കർഷകനാണ്. മകൾ ശ്രുതി എം.എസിക്ക് പഠിക്കുന്നു. മകൻ ശ്രീക്കുട്ടൻ വർക്ക്ഷോപ്പിൽ ജോലി ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.