'പച്ചമല പൂവ് നീ ഉച്ചി മലൈ തേന്' എസ്.പി.ബിയുടെ മുമ്പിൽവെച്ച് ഈ പാട്ടുതീർന്നപ്പോൾ എന്തായിരിക്കും പ്രതികരണം എന്നായിരുന്നു ആകാംക്ഷ. എന്നാൽ 'എെൻറ ശബ്ദമല്ല, പക്ഷേ ഞാൻ പാടിയ പാട്ട് നന്നായി പാടി' എന്നായിരുന്നു അദ്ദേഹത്തിെൻറ മറുപടി. എസ്.പി.ബിയുടെ പാട്ടുകളിലൂടെ ലോകം അറിഞ്ഞുതുടങ്ങിയ ഗായകൻ അഫ്സലിന് എസ്.പി.ബിയുമൊത്തുള്ള ഓർമകളും ഏറെ.
1992ലാണ് അദ്ദേഹവുമായുള്ള ആദ്യ കൂടിക്കാഴ്ച. അന്ന് ഞാൻ ഗാനമേളകളിൽ പെങ്കടുത്ത് തുടങ്ങുന്ന സമയം. എറണാകുളത്ത് നടന്ന വലിയൊരു സ്റ്റേജ് ഷോയിൽ കോറസ് പാടാൻ ഉണ്ടായിരുന്നു. അന്നും എന്നും അദ്ദേഹത്തിെൻറ പോസിറ്റിവിറ്റി ആയിരുന്നു ഹൈലൈറ്റ്. ആ പരിപാടിക്കിടെ സ്റ്റേജിെൻറ പിറകിൽ ഇരുന്ന് എസ്.പി.ബി തണുത്തവെള്ളം കുടിക്കുന്നുണ്ടായിരുന്നു. തണുത്ത വെള്ളം കുടിച്ചാൽ തൊണ്ടക്ക് പ്രശ്നമാകില്ലേ എന്ന ചോദ്യത്തിന് ഞാൻ കുടിക്കും പക്ഷേ നിങ്ങൾ കുടിക്കരുതെന്നായിരുന്നു അദ്ദേഹത്തിെൻറ മറുപടി. ഓരോരുത്തരുടെയും ശരീരത്തിെൻറ ഘടന പോലെയായിരിക്കും ഈ രീതിയെല്ലാം. എന്നാൽ എല്ലാവർക്കും അതുപോലെ ആയിരിക്കണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ എല്ലാവരിൽനിന്നും പല കാരണങ്ങൾ കൊണ്ടും വ്യത്യസ്തനായിരുന്നു അദ്ദേഹം.
ഒരിക്കൽ ഒരു ഹോട്ടലിൽവെച്ച് കുറേനേരം എസ്.പി.ബിയോടൊപ്പം ഞങ്ങൾ കുറച്ചുപേർക്ക് സംസാരിച്ചിരിക്കാൻ അവസരം ലഭിച്ചിരുന്നു. അപ്പോൾ ഒരു സുഹൃത്ത് ബാലുസാറിെൻറ പാട്ടുകൾ അഫ്സൽ നന്നായി പാടുമെന്ന് പറഞ്ഞു. അദ്ദേഹം ഒരു പാട്ട് പാടാൻ പറഞ്ഞേപ്പാൾ പച്ചമല പൂവ് നീ ഉച്ചിമലർ തേന് എന്ന പാട്ട് പാടിനൽകി. ' എെൻറ ശബ്ദമല്ല, പക്ഷേ ഞാൻ പാടിയ പാട്ട് നന്നായി പാടി' എന്നായിരുന്നു അദ്ദേഹത്തിെൻറ മറുപടി.
ചെറുപ്പം മുതലേ കേട്ടുവളർന്നത് അദ്ദേഹത്തിെൻറ പാട്ടുകളായിരുന്നു. പാട്ടിനോട് കൂടുതൽ അടുക്കുേമ്പാൾ ചില ഗായകരുടെ പാട്ടുകൾ കൂടുതൽ കംഫർട്ടബ്ൾ ആയിത്തോന്നും. പാടിത്തുടങ്ങിയപ്പോൾ എനിക്ക് ചേരുന്നതായി തോന്നിയത് എസ്.പി.ബിയുടെ പാട്ടുകളായിരുന്നു. കൗമാര പ്രായം മുതലാണ് അദ്ദേഹത്തിെൻറ പാട്ടുകളോട് ഈ അടുപ്പം തോന്നിയത്. ഗാനമേളകളിലും മറ്റും അദ്ദേഹത്തിെൻറ പാട്ടുകൾ പാടിത്തുടങ്ങി. ഇപ്പോഴും ഏറ്റവും കൂടുതൽ പാടുന്നതും അദ്ദേഹത്തിെൻറ പാട്ടുകൾ തന്നെ.
എസ്.പി.ബി സാറിെൻറ പാട്ടിലെ ഇമോഷൻസും ഡൈനാമിക്സുമെല്ലാമാണ് എെൻറ ശ്രദ്ധ. അേദ്ദഹത്തിെൻറ പാട്ടുകൾ ആ രീതി ഉൾക്കൊണ്ട് പാടാൻ ശ്രമിക്കുേമ്പാൾ അതേപോലെ ചിലേപ്പാൾ ആളുകൾക്ക് തോന്നുന്നതായിരിക്കാം. ശബ്ദത്തേക്കാൾ ഉപരി അദ്ദേഹത്തിെൻറ ഭാവം ഉൾക്കൊണ്ട് പാടാനായിരുന്നു എെൻറ ശ്രമം. പിന്നണി ഗായനായ ശേഷവും അദ്ദേഹത്തിനൊപ്പം ഒത്തിരി പരിപാടികളിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നു. അദ്ദേഹം അദ്ദേഹത്തിെൻറ പാട്ടുകളും ഞാൻ എെൻറ പാട്ടുകളും പാടി. അദ്ദേഹമുള്ളപ്പോൾ അദ്ദേഹത്തിെൻറ പാട്ടുകൾ പാടേണ്ട ആവശ്യമില്ലല്ലോ.
എസ്.പി.ബിയുടെ പാട്ടുകളിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. ഇനിയുമൊരുപാട്. പഠിച്ചാലും പഠിച്ചാലും അവ തീരില്ല. ഇൗ ജന്മം തന്നെ പോരാതെ വരും അദ്ദേഹത്തിെൻറ പാട്ടുകൾ പഠിച്ചെടുക്കാൻ. അദ്ദേഹം ജീവിച്ചിരുന്ന ഒരേ കാലഘട്ടത്തിൽ തന്നെ ജീവിച്ചിരിക്കാൻ കഴിഞ്ഞതിലാണ് സന്തോഷം. അദ്ദേഹത്തിനൊപ്പം നല്ല മുഹൂർത്തങ്ങൾ ചിലവഴിക്കാൻ കഴിഞ്ഞുവെന്നതും ഭാഗ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.