ശ്രേയ ഘോഷാലി​െൻറ കുഞ്ഞിന്​ പേരിട്ടു; മാതാപിതാക്കൾക്കൊപ്പമുള്ള ആദ്യ ചിത്രം കാണാം​

വ്യക്തി ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു ഘട്ടത്തിലൂടെയാണ്​ മലയാളികളുടെ പ്രിയ ഗായികയായ ശ്രേയ ഘോഷാൽ കടന്നു​ പോകുന്നത്​.മേയ്​ 22നാണ്​ ഗായിക ശ്രേയ ഘോഷാലിനും ഭർത്താവ്​ ഷിലാദിത്യ മുഖോപാധ്യായക്കും ഒരു ആൺ ക​ുഞ്ഞ്​ പിറന്നത്​.

തങ്ങളുടെ കൺമണിയെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുത്തിയിരിക്കുകയാണ്​ ദമ്പതികൾ ഇപ്പോൾ. മക​െൻറ ആദ്യ ചിത്രം പങ്കുവെച്ച്​ 'ദേവ്​യാൻ മുഖോപാധ്യായ' എന്ന പേരും അവർ വെളിപ്പെടുത്തി. മകനെ കൈകളി​ൽ എടുത്ത്​ നിൽക്കുന്ന മ​നോഹരമായ ചിത്രമാണ്​ ശ്രേയ പങ്കുവെച്ചത്​. കുഞ്ഞി​​െൻറ തലയിൽ ​ കൈചേർത്ത്​ പിതാവും തൊട്ടരികിലുണ്ട്​.

'ദേവയാൻ മുഖോപാധ്യായയെ പരിചയപ്പെടുത്തുന്നു. മെയ് 22 ന് വന്നെത്തിയ അവൻ ഞങ്ങളുടെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റി. ഒരു അമ്മക്കും അച്ഛനും മാത്രം സ്വന്തം കുഞ്ഞിനോട് തോന്നുന്ന ഒരുതരം സ്നേഹം കൊണ്ട് ആദ്യ കാഴ്ചയില്‍ തന്നെ അവൻ ഞങ്ങളുടെ ഹൃദയം നിറച്ചു. പരിശുദ്ധവും അനിയന്ത്രിതവുമായ സ്നേഹം. ഇത് ഇപ്പോഴും ഒരു സ്വപ്നമായി തോന്നുന്നു. ജീവിതത്തിലെ ഈ മനോഹര സമ്മാനത്തിന് ഷിലാദിത്യത്യയും ഞാനും എന്നും നന്ദിയുള്ളവരായിരിക്കും​'-മകനെ പരിചയപ്പെടുത്തി ശ്രേയ കുറിച്ചു.

ഏറെ നാളത്തെ പ്രണയത്തിന്​ ശേഷം 2015 ഫെബ്രുവരി അഞ്ചിനായിരുന്നു ശ്രേയയും ബാല്യകാല സുഹൃത്ത്​ കൂടിയായ ഷീലാദിത്യത്യയും വിവാഹിതരായത്​. ഈ വർഷം ​മാർച്ച്​ നാലിനാണ്​ താൻ ഗർഭിണിയാണെന്ന വിവരം ഗായിക സോഷയൽ മീഡിയയിലൂടെ അറിയിച്ചത്​.

Tags:    
News Summary - singer Shreya Ghoshal and husband name their son Devyaan Mukhopadhyaya see First pic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.