കോട്ടയം: പാട്ടിെൻറ നനുത്ത ഓർമകൾ സമ്മാനിച്ച് ആ മഹാഗായകൻ വിട വാങ്ങിയതിെൻറ വേദനയിൽ അക്ഷരനഗരിയും. എസ്.പി. ബാലസുബ്രഹ്മണ്യം മറയുേമ്പാൾ കോട്ടയംകാരുടെ മനസ്സിലുള്ളത് അദ്ദേഹം സമ്മാനിച്ച സംഗീതരാവുകളാണ്.
2016ലും 2018ലുമായി രണ്ടുതവണയാണ് അദ്ദേഹം കോട്ടയത്തെത്തിയത്. നടൻ ബാലചന്ദ്രമേനോൻ രക്ഷാധികാരിയായ കോട്ടയം ആർട്ട് ഫൗണ്ടേഷൻ ഒരുക്കിയ ആ സംഗീതപരിപാടികൾ മറക്കാനാവില്ല. കോട്ടയം ആർട്ട് ഫൗണ്ടേഷനുമായി സഹകരിച്ചിരുന്ന ഗായകൻ ഉണ്ണിമേനോൻ വഴിയാണ് എസ്.പി.ബിയെ കോട്ടയത്തുെകാണ്ടുവരുന്ന കാര്യം ആലോചിച്ചത്.
ഉണ്ണിമേനോൻ എസ്.പി.ബിയോട് സംസാരിക്കുകയും അദ്ദേഹം സമ്മതം അറിയിക്കുകയും ചെയ്തതോടെ ആവേശം കൊടിയേറി. അങ്ങനെ 2016 നവം 26ന് വൈകീട്ട് ആറിന് നെഹ്റു സ്റ്റേഡിയത്തിൽ 'ഇളയനിലാ' പരിപാടി തീരുമാനിച്ചു. ഇരുപതിനായിരം പേർക്കാണ് ഇരിപ്പിടമൊരുക്കിയത്. അന്ന് സ്റ്റേജിൽ അദ്ദേഹമൊരുക്കിയത് സംഗീതവിസ്മയമായിരുന്നു എന്ന് ഫൗണ്ടേഷൻ സെക്രട്ടറിയായ എൻ.വി. തോമസ് ഓർക്കുന്നു. '' 25ന് വൈകീട്ടാണ് അദ്ദേഹം കോട്ടയത്തെത്തിയത്. കലക്ടറേറ്റിനടുത്തുള്ള ക്രിസോബെറിൽ ഹോട്ടലിലായിരുന്നു താമസം. രാവിലെ സ്റ്റേജ് റിഹേഴ്സൽ നടത്തുന്ന കാര്യം സംസാരിക്കാൻ കീബോർഡിസ്റ്റായ സുശാന്തുമൊത്ത് അദ്ദേഹത്തെ കാണാൻ െചന്നു. സുശാന്ത് അദ്ദേഹത്തോടൊപ്പം നേരത്തേ വർക്ക് ചെയ്തിരുന്നു. എന്നാൽ, മറ്റ് 35 ഓർക്കസ്ട്രകാരെയൊന്നും അദ്ദേഹത്തിന് പരിചയമില്ല. അതുകൊണ്ട് സ്റ്റേജ് റിഹേഴ്സലില്ലാതെ ശരിയാവില്ല.
സുശാന്തിനെ കണ്ടതോടെ അദ്ദേഹം സന്തോഷത്തോടെ പറഞ്ഞു. നിങ്ങൾ ധൈര്യമായി റിഹേഴ്സൽ നടത്തിക്കോളൂ. ഞാൻ മാേനജ് ചെയ്തോളാം എന്ന്.
അന്നത്തെ സംഗീതവിരുന്ന് കണ്ടവരാരും ആ ഷോ മറക്കില്ല. അത്രയും മനോഹരമായാണ് അദ്ദേഹം സ്റ്റേജിൽ നിറഞ്ഞുനിന്ന് സംഗീതപ്രേമികളെ കൈയിലെടുത്തത്. ഓർക്കസ്ട്രയിലെ ഓരോരുത്തരെയും പേരെടുത്ത് പറഞ്ഞ് സദസ്സിന് പരിചയപ്പെടുത്തി.
അദ്ദേഹത്തെ പോലൊരു വലിയ മനുഷ്യൻ തങ്ങളെ പരിചയപ്പെടുത്തുന്നതും അഭിനന്ദിക്കുന്നതും ഓരോരുത്തർക്കും അത്ഭുതമായി തോന്നി''- തോമസ് പറയുന്നു.
ഇളയനിലാ... എന്ന പാട്ടിൽ തുടങ്ങി മലയാളം, ഹിന്ദി അടക്കം 18 പാട്ടുകളാണ് അദ്ദേഹം ആലപിച്ചത്. ഉണ്ണിമേനോൻ, ജ്യോത്സന എന്നിവരും അദ്ദേഹത്തോടൊപ്പം സ്റ്റേജിൽ പാടാനുണ്ടായിരുന്നു. നോട്ടുനിരോധനത്തിന് പിന്നാലെ ആയിരുന്നു ഈ ഷോ.
അതുെകാണ്ട് ഭൂരിഭാഗം പേർക്കും പങ്കെടുക്കാനായില്ല. ആ നിരാശ പങ്കുവെച്ച പലരും എസ്.പി.ബിയെ വീണ്ടും കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. തുടർന്നാണ് 2018 ഡിസംബറിലാണ് അദ്ദേഹം വീണ്ടും വന്നത്. കേരളത്തിൽ അദ്ദേഹത്തിെൻറ അവസാനത്തെ സ്റ്റേജ് ഷോ കൂടിയായിരുന്നു അത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.