അല്ലു അർജുൻ - ഫഹദ് ഫാസിൽ നായക-പ്രതിനായകൻമാരായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം പുഷ്പയിലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ട് അണിയറപ്രവർത്തകർ. സിദ് ശ്രീരാം ആലപിച്ച മെലഡി ഗാനത്തിെൻറ ലിറിക്കൽ വിഡിയോയാണ് യൂട്യൂബിലൂടെ റിലീസ് ചെയ്തത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നട എന്നീ ഭാഷകളിലാണ് ഗാനമെത്തിയിരിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് സംഗീതം. അല്ലുവും രശ്മിക മന്ദാനയുമാണ് ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്.
രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം ഡിസംബർ 17ന് തീയറ്ററിൽ പ്രദർശനത്തിനെത്തും. സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പയിൽ ബൻവാർ സിങ് ഷെഖാവത്ത് ഐ.പി.എസ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് ഫഹദിന്റേത്. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകൾക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രമാണ് പുഷ്പ. തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
ജഗപതി ബാബു, പ്രകാശ് രാജ്, ധനഞ്ജയ്, സുനിൽ, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറ്റംസെട്ടി മീഡിയയുമായി ചേർന്ന് മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. മലയാളിയായ ഓസ്ക്കാർ പുരസ്ക്കാര ജേതാവ് റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിെൻറ ശബ്ദമിശ്രണം. ദേവിശ്രീ പ്രസാദ് സംഗീതവും മിറോസ്ല കുബ ബ്രോസെക് ക്യാമറയും നിർവ്വഹിക്കും. എഡിറ്റിംഗ് കാർത്തിക ശ്രീനിവാസ്. പീറ്റർ ഹെയ്നും രാം ലക്ഷമണുമാണ് ചിത്രത്തിെൻറ ഫൈറ്റ് മാസ്റ്റേഴ്സ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.