ഓഡിയോ ലോഞ്ച് ഇല്ലെങ്കിലെന്താ..; ആരാധകർക്ക് ‘ട്രീറ്റായി’ ലിയോയിലെ പുതിയ ഗാനം

ഓഡിയോ ലോഞ്ചിനും അതിൽ തളപതി വിജയ് നടത്താറുള്ള മാസ് പ്രസംഗം ശ്രവിക്കാനും കാത്തിരുന്ന് നിരാശരായ ഫാൻസിന് നഷ്ടപരിഹാരവുമായി ലിയോ ടീം. ഫാൻസിനെ ആവേശം കൊള്ളിക്കുന്ന പുതിയ ഗാനവുമായാണ് അണിയറപ്രവർത്തകർ എത്തിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ഒരുക്കിയ ‘ബാഡാസ്’ എന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ ഇന്ന് റിലീസ് ചെയ്തു.

മാസ്റ്ററിന് ശേഷം സംവിധായകൻ ലോകേഷ് കനകരാജും വിജയും ഒന്നിക്കുന്ന ലിയോയിലെ ആദ്യ ഗാനം വലിയ വിജയമായി മാറിയിരുന്നു. രണ്ടാമത്തെ ഗാനവും വലിയ ഓളമായി സൃഷ്ടിക്കുന്നത്. വിഷ്ണു ഇടവൻ രചിച്ച വരികൾ അനിരുദ്ധ് ആണ് ആലാപിച്ചിരിക്കുന്നത്. ഒക്ടോബർ 19-ന് തിയേറ്ററുകളിലെത്തുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ സഞ്ജയ് ദത്തും അർജുൻ സർജയുമാണ് വില്ലൻമാരായി എത്തുന്നത്.

സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലനായിരുന്നു കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ വിതരണ പങ്കാളി.

Full View


Tags:    
News Summary - Thalapathy Vijay's Leo second song out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.