വിഖ്യാത പോപ്പ് ഗായകൻ ജസ്റ്റിൻ ബീബറിന് റാംസായ് ഹൻട് സിൻഡ്രോം (മുഖത്തിനുണ്ടാകുന്ന തളർച്ച). ജസ്റ്റിൻ ബീബർ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത മൂന്നു മിനുട്ടോളം നീണ്ട വിഡിയോയിലാണ് ജസ്റ്റിൻ ബീബർ രോഗകാര്യം ആരാധകരെ അറിയിച്ചത്.
മുഖം പകുതി തളർന്നുപോയെന്നും അനക്കാൻ സാധിക്കുന്നില്ലെന്നും ജസ്റ്റിൻ ബീബർ വിഡിയോയിൽ പറഞ്ഞു. ഒരു ഭാഗം കൊണ്ടുമാത്രമേ ചിരിക്കാനാകുന്നുള്ളു. മറുവശത്തെ കണ്ണോ മൂക്കോ ചൂണ്ടോ ഇളക്കാൻ സാധിക്കുന്നില്ല.
മുഖത്തെ ഞരമ്പുകളിൽ ഉണ്ടായ വൈറസ് ബാധയാണ് കാരണമെന്നും ബീബർ പറയുന്നു. അസുഖം മാറിക്കഴിഞ്ഞ് പുതിയ ഷോകളുമായി വരാം. തന്റെ മുഖത്തിന്റെ ഒരു വശം ഉറച്ചു നിൽക്കുകയാണ്. അത് പഴയതുപോലെയാകും. എത്ര സമയം എടുക്കുമെന്ന് അറിയില്ലെന്നും ജസ്റ്റിൻ വിഡിയോയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.