എസ്.പി.ബിയുടെ സ്മരണക്കായി പിന്നണിഗായകരുടെ സംഗീത സമർപ്പണം ഒരുങ്ങുന്നു

കൊച്ചി: അനശ്വര ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ സ്മരണക്കായി മലയാളത്തിലെ മുഴുവൻ പിന്നണിഗായകരും പങ്കെടുക്കുന്ന സംഗീതപരിപാടി നടത്താൻ ചലച്ചിത്ര പിന്നണിഗായകരുടെ സംഘടനയായ 'സമം'. എറണാകുളം ചെറായി ക്ലബ്ബ് മഹീന്ദ്ര ബീച്ച് റിസോർട്ടിൽ നടന്ന 'സമ'ത്തിന്‍റെ മൂന്നാമത് വാർഷിക പൊതുയോഗമാണ് സംഗീത പരിപാടി തീരുമാനിച്ചത്.

അമേരിക്കയിലുള്ള ഡോ. കെ. ജെ. യേശുദാസ് ഓൺലൈനിലൂടെ സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ഡോ. കെ. എസ്. ചിത്ര, വൈസ് ചെയർമാൻ എം. ജി. ശ്രീകുമാർ, മുതിർന്ന പിന്നണിഗായകരായ സുജാത, വേണുഗോപാൽ, ശ്രീനിവാസ് എന്നിവരും വീഡിയോ കോൺഫറൻസിലൂടെ യോഗത്തിൽ പങ്കുചേർന്നു. പ്രമുഖ പിന്നണിഗായകർ വിജയ് യേശുദാസ്, സിതാര, രാജലക്ഷ്മി, കല്ലറ ഗോപൻ, അഫ്സൽ, കൊച്ചിൻ ഇബ്രാഹിം, ദേവാനന്ദ്, നജീം അർഷാദ്, രാകേഷ് ബ്രഹ്മാനന്ദൻ തുടങ്ങി നാൽപതോളം ഗായകർ നേരിട്ട് സംബന്ധിച്ചു.

അഞ്ച് പുതിയ അംഗങ്ങളെ ചേർത്ത് പ്രവർത്തകസമിതിയും, ഉപദേശകസമിതിയും പുനഃസംഘടിപ്പിച്ചു. നിലവിലെ പ്രവർത്തകസമിതിയുടെ ഭാരവാഹികളായ സുദീപ്കുമാർ (പ്രസിഡന്റ്), രവിശങ്കർ (സെക്രട്ടറി), അനൂപ് ശങ്കർ (ട്രഷറർ) എന്നിവരുൾപ്പടെ മുഴുവൻ പേരെയും വീണ്ടും തിരഞ്ഞെടുത്തു.

സുദീപ്കുമാർ (പ്രസിഡന്റ്)


രവിശങ്കർ (സെക്രട്ടറി)


Tags:    
News Summary - The musical dedication in memory of SPB by the playback singers is being prepared

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.